അങ്ങനെ എനിക്ക് 125 വയസ് ആയെന്ന് അറിഞ്ഞു; കൗതുകം ഉണര്‍ത്തുന്ന കുറിപ്പുമായി 'മെക്‌സിക്കന്‍ അപാരത' താരം ജിനോ ജോണ്‍

ജന്മദിനത്തില്‍ രസകരമായ കുറിപ്പുമായി നടന്‍ ജിനോ ജോണ്‍. തന്റെ പ്രായത്തെ കുറിച്ചുള്ള കൗതുകരമായ കാര്യമാണ് ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ജിനോ ജോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളില്‍ തന്റെ പ്രായം തിരഞ്ഞാല്‍ കിട്ടുക 125 വയസ് എന്നാണെന്ന് താരം പറയുന്നു.

പ്രായം വ്യക്തമാക്കുന്ന സൈറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ജിനോ പങ്കുവെച്ചിട്ടുണ്ട്. 1894 ഒക്ടോബര്‍ 9 എന്നാണ് ഈ സൈറ്റുകളില്‍ ജിനോ ജോണിന്റെ പ്രായം കൊടുത്തിരിക്കുന്നത്. 125 വയസാണ് നടനെന്നും സൈറ്റിലുണ്ട്. എന്നെ തന്നെ ഞെട്ടിച്ച എന്റെ പ്രായം എന്നാണ് താരം പറയുന്നത്.

“”ഇന്ന് ഞാന്‍ ജനിച്ച ദിവസമായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും, വാട്‌സപ്പിലൂടെയും, ഇന്‍സ്റ്റാഗ്രാമിലൂടെയും, മെസജ്ജറിലൂടെയും, ഫോണ്‍ വിളിച്ചും, വിഷസ് തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഗൂഗിളില്‍ എന്നെ കുറിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു വെബ് സൈറ്റില്‍, ഞാന്‍ ജനിച്ചത് 1894 ഒക്ടോബര്‍ മാസം 9-ാം തിയതിയാണ്. അങ്ങനെ എനിക്ക് 125 വയസ്സ് പ്രായമുണ്ടെന്നറിഞ്ഞു. എന്നെ തന്നെ ഞെട്ടിച്ച എന്റെ പ്രായം.. രേഖകള്‍ ചുവടെ കൊടുത്തിരിക്കുന്നു”” എന്നാണ് ജിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ തന്റെ പ്രായം 33 ആണെന്ന് ജിനോ സൗത്ത്‌ലൈവിനോട് പറഞ്ഞു. 2017-ല്‍ പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെയാണ് ജിനോ ജോണ്‍ സിനിമാരംഗത്തേക്ക് എത്തിയത്. നാം, ക്യൂബന്‍ കോളനി എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍