എന്തൊരു കില്ലര്‍ ലുക്ക്; കടുവാക്കുന്നേല്‍ കുറുവാച്ചനെ കണ്ട് അമ്പരപ്പോടെ ദുല്‍ഖര്‍

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ലുക്ക് കണ്ട് അമ്പരന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാനും. സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലാണ് 250-ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന മാസ് കഥാപാത്രമായാണ് സുരേഷ് ഗോപിക്ക് സിനിമയിലെത്തുന്നത്.

“”എന്തൊരു കില്ലര്‍ ലുക്ക്”” എന്നാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്.

https://www.facebook.com/DQSalmaan/posts/2545019662267163

Read more

അര്‍ജ്ജുന്‍ റെഡ്ഡിക്ക് സംഗീതമൊരുക്കിയ തെലുങ്ക് സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിന്‍.