ദൃശ്യം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നെങ്കിലോ? ക്ലൈമാക്‌സ് ഇങ്ങനെ.., വീഡിയോ ചര്‍ച്ചയാകുന്നു

“ദൃശ്യം 2″വിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. എങ്കിലും ചിത്രത്തിന് എതിരെ വിദ്വേഷ പോസ്റ്റുകളും നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്. ദൃശ്യം 2വിലെ ചില രംഗങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സൈബറിടത്ത് സജീവമാകുന്നത്.

ദൃശ്യം 2 മറ്റേതെങ്കിലും സംവിധായകര്‍ ആയിരുന്നു ഒരുക്കിയിരുന്നതെങ്കില്‍ ക്ലൈമാക്‌സ് മറ്റൊന്നായേനെ എന്ന ട്രോളുകളും ചിത്രത്തിന് നേരെ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ സിനിമയെക്കുറിച്ച് ഇറക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ദൃശ്യം ആദ്യ ഭാഗം സംവിധായകന്‍ ജിസ് ജോയ് ആയിരുന്നു ഒരുക്കിയിരുന്നതെങ്കില്‍ രണ്ടാം ഭാഗം ഉണ്ടാവുമായിരുന്നില്ല എന്നാണ് വീഡിയോ പറയുന്നത്.

ദൃശ്യത്തിന്റെ അവസാന ഭാഗത്ത് കുറ്റബോധം തോന്നി പ്രഭാകറിനോട് വരുണിനെ കൊന്നത് താനാണെന്ന് സമ്മതിക്കുന്ന ജോര്‍ജുകുട്ടിയെ വീഡിയോയില്‍ കാണാം. ജിസ് ജോയ് ഒരുക്കിയ സണ്‍ഡേ ഹോളിഡേയിലെ കെപിഎസി ലളിതയുടെ കഥാപാത്രവും വീഡിയോയിലുണ്ട്.

അതിനോടൊപ്പം തന്നെ സിദ്ദിഖ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലെ ഡയലോഗും പറയുന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തി ജോര്‍ജുകുട്ടി ജയിലിലേക്ക് പോകുന്നു. വര്‍ക്കിച്ചന്‍ ജെ. പുത്തന്‍വീട്ടില്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം