നടി നമിത പ്രമോദിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജീവിതത്തില്‍ പുതുതായി ഒരു കാര്യം നടക്കാന്‍ പോകുന്നു എന്ന് ക്യാപ്ഷന്‍ നല്‍കിയതാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായത്.
ഇതോടെയാണ് നമിതയുടെ വിവാഹമായോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോള്‍. ഞായറാഴ്ച്ച ആരാധകരോടായി ഒരു പ്രഖ്യാപനം നടത്തുമെന്നാണ് നമിത വീഡിയോയില്‍ പറയുന്നത്.
”ഞാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോള്‍ എന്റെ വിവാഹമാണോ എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചത്. എന്തായാലും ഇതിനുള്ള മറുപടി ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഞാന്‍ പറയാം. ഒരു സന്തോഷവാര്‍ത്തയാണ് ഞാന്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്” എന്നാണ് വീഡിയോയില്‍ നമിത പറയുന്നത്.
View this post on Instagram
വിവാഹം അല്ലെങ്കില്‍ നമിത ഒരു സംരംഭം തുടങ്ങുന്നു എന്നതാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ഉത്തരങ്ങള്‍. പുതിയ സിനിമയാണ് എന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റുകളായി കുറിക്കുന്നുണ്ട്. എന്തായാലും ഞായറാഴ്ച വരെ കാത്തിരിക്കണം എന്നാണ് നമിത എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി പറയുന്നത്.
അതേസമയം, നാദിര്‍ഷയുടെ സംവിധാനത്തില്‍ എത്തിയ ‘ഈശോ’ ആണ് നമിതയുടെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം.നമിത പ്രധാന വേഷത്തിലെത്തിയ ‘ആണ്’ എന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.