കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഹൈപ്പിലാണ് സൂര്യ ചിത്രം ‘കങ്കുവ’യ്ക്ക് ലഭിച്ചത്. എന്നാല്‍ ഈ ഹൈപ്പ് സൂര്യയെ തിയേറ്ററില്‍ തുണച്ചില്ല. ഫാന്‍സ് ഷോയ്ക്ക് പിന്നാലെ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്കും മേക്കിങ്ങിനും കൈയ്യടികള്‍ ലഭിക്കുമ്പോള്‍, ഒരു ഭാഗത്ത് കടുത്ത രീതിയില്‍ നെഗറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്.

കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്. സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ ദുരന്തത്തിന് മറ്റൊരു പേര് കങ്കുവ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷം കാത്തിരുന്നിട്ട് ഇത്രയും നിരാശപ്പെടുത്തിയ സിനിമ കണ്ടിട്ടില്ലെന്നും, സൂര്യയുടെ കഷ്ടപ്പാടിന് ഫലം ലഭിച്ചില്ലെന്നും അഭിപ്രായം ഉണ്ട്, സൂര്യ ആരാധകര്‍ എന്ന നിലയില്‍ ആവറേജ് പടമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമ കാണണമെങ്കില്‍ ചെവിയില്‍ വയ്ക്കാന്‍ പഞ്ഞിയുമായി ചെല്ലണം, ഫുള്‍ അലറലാണ്, വെറുപ്പിക്കലാണ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്.

ഇപ്പോഴിതാ കടുത്ത നെഗറ്റീവുകൾക്കിടയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജ്യോതിക. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സൂര്യയുടെ ഭാര്യയായല്ല താൻ പ്രതികരിക്കുന്നതെന്നും ഒരു സിനിമ പ്രേമിയായാണ് തൻന്റെ നിലപാട് പറയുന്നതെന്നും നടി പോസ്റ്റിൽ കുറിച്ചു.

കങ്കുവക്ക് മാധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് താൻ ഞെട്ടിപ്പോയി എന്നാണ് താരം പറയുന്നത്. ഇത്തരം നെഗറ്റീവ് റിവ്യൂ അവർ മറ്റ് യുക്തിയില്ലാത്ത ബിഗ്‌ബഡ്‌ജറ്റ് സിനിമയ്ക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. ശബ്ദം അലട്ടുന്നു എന്നത് ശരിയാണ്. പോരായ്‌മകൾ മിക്ക ഇന്ത്യൻ സിനിമയുടെയും ഭാഗമാണ്. അതിനാൽ അത് ന്യായമാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ. അതേസമയം തീർച്ചയായും ആദ്യത്തെ 1/2 മണിക്കൂർ ശരിയായില്ലെന്നും താരം പറഞ്ഞുവയ്ക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ഇത് എഴുതുന്നത് ജ്യോതികയായും ഒരു സിനിമ പ്രേമിയായിട്ടുമാണ്. അല്ലാതെ സൂര്യയുടെ ഭാര്യ ആയിട്ടല്ല. ‘കങ്കുവ’ എന്ന ചിത്രം ഒരു ദൃശ്യവിസ്മയമാണ്. സൂര്യ, നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ അഭിനയത്തിൽ ഞാൻ അഭിമാനിക്കുന്നു. തീർച്ചയായും ആദ്യത്തെ 1/2 മണിക്കൂർ ശരിയായില്ല. ശബ്ദം അലട്ടുന്നു. പോരായ്‌മകൾ മിക്ക ഇന്ത്യൻ സിനിമയുടെയും ഭാഗമാണ്. അതിനാൽ അത് ന്യായമാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ. മൂന്ന് മണിക്കൂറുള്ള സിനിമയിൽ ആദ്യത്തെ 1/2 മണിക്കൂർ മാത്രമാണ് അത് ഉള്ളത്. ഈ സിനിമ നല്ല ഒരു എക്സ്പീരിയൻസാണ്. ക്യാമറ വർക്ക് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. കങ്കുവക്ക് മാധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇത്തരം നെഗറ്റീവ് റിവ്യൂ അവർ മറ്റ് യുക്തിയില്ലാത്ത ബിഗ്‌ബഡ്‌ജറ്റ് സിനിമയ്ക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. സ്ത്രീകളെ പിന്തുടരുക, ദ്വയാ അർത്ഥത്തിലുള്ള ഡയലോഗുകൾ സംസാരിക്കുക, വലിയ ആക്ഷൻ സിനിമകൾ എന്നിവയ്ക്കെതിരെ മോശം അഭിപ്രായം പറയുന്നത് ഞാൻ കേട്ടിട്ടില്ല. കങ്കുവയുടെ പോസിറ്റീവ് വശത്തെക്കുറിച്ച് എന്താണ് ആരും പറയാത്തത്. സിനിമയിലെ രണ്ടാം പകുതിയിൽ വരുന്ന സ്ത്രീകളുടെ ആക്ഷൻ, യുവാവിൻ്റെ പ്രണയവും വഞ്ചനയും ഇത്തരത്തിലെ സിനിമയിലെ നല്ല ഭാഗങ്ങൾ റിവ്യൂ ചെയ്യുമ്പോൾ അവർ മറന്നുവെന്ന് ഞാൻ കരുതുന്നു. ആദ്യ ദിവസം തന്നെ ഇത്രയും നെഗറ്റീവ് റിവ്യൂ കണ്ടപ്പോൾ സങ്കടം തോന്നുന്നു. ഇത്തരത്തിൽ ഒരു 3ഡി സിനിമ എടുത്തതിന് അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. കങ്കുവ ടീമിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’,- ജ്യോതിക കുറിച്ചു.

Latest Stories

'സൈനികർക്ക് സല്യൂട്ട്'; രാജ്യത്തിൻറെ അഭിമാനം കാത്തത് സൈനികർ, ഇന്ത്യൻ സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യയുടെ ന്യൂ നോർമൽ; നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി, അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ പാരമ്പര്യം; പ്രധാനമന്ത്രി

INDIAN CRICKET: കോഹ്‌ലിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്, എന്തൊരു മനുഷ്യനാണ് അയാള്‍, മറുപടി കണ്ട് ആ താരം പോലും വിറച്ചു, ഓര്‍ത്തെടുത്ത് ആര്‍ അശ്വിന്‍

'രാജ്യത്തിന് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശം, പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ല'; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

മാരുതി മുതൽ ഹ്യുണ്ടായ് വരെ; ഉടൻ പുറത്തിറങ്ങുന്ന മുൻനിര ഹൈബ്രിഡ് എസ്‌യുവികൾ

ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം ഈ ആഴ്ച തന്നെ; കേരളത്തിലെ പ്രോഗ്രാം വിവരങ്ങൾ സംസ്ഥാന സർക്കാരിന് ഇന്ന് കൈമാറും

'രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ പരസ്യമാക്കരുത്; ചില കാര്യങ്ങള്‍ രഹസ്യമാക്കി തന്നെ വെയ്ക്കണം;'പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ട; രാഹുലിനെ തള്ളി ശരദ് പവാര്‍; ഇന്ത്യ മുന്നണിയില്‍ ഭിന്നത

തലൈവരേ നീങ്കളാ.. നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി; 'ജയിലര്‍ 2' സെറ്റില്‍ മുഹമ്മദ് റിയാസും

ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രം: ധ്യാന്‍ ശ്രീനിവാസന്‍