സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ വിവാദമെന്ത്?

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ തുടക്കം മുതൽ മലയാളി താരങ്ങളുടെ പ്രകടനം പ്രതീക്ഷയ്‍ക്ക് വക നൽകിയിരുന്നില്ല. ആദ്യ കളിയിൽ ഉണ്ണി മുകുന്ദനും രണ്ടാം കളിയിൽ കുഞ്ചാക്കോ ബോബനാണ് ടീമിനെ നയിച്ചത്. എന്നിട്ടും പരിശ്രമം വിജയം കണ്ടിരുന്നില്ല. ഇതുകൂടാതെ താരസംഘടനായ അമ്മയും മോഹൻലാലും ടീമിനെ കൈവിട്ടു എന്നും കേരള സ്‍ട്രൈക്കേഴ്‍സുമായി ബന്ധമില്ല എന്നുമുള്ള വാർത്തകളും മറ്റ് അഭ്യൂഹങ്ങളും വന്നു. സെലിബ്രിറ്റി ക്രിക്കറ്റ് സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് വിശ​ദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സ്‍ട്രൈക്കേഴ്‍സ് അംഗം അർജുൻ നന്ദകുമാര്‍. ഫെയ്‌സ്ബുക്കിലൂടേയാണ് അർജുൻ ഇക്കാര്യം വ്യക്തമാക്കിയത്.

സി3 അംഗങ്ങൾ ഭൂരിപക്ഷവും അമ്മയിലെ അംഗങ്ങൾ ആണ്. കേരള സ്‍ട്രൈക്കേഴ്‍സ് ഫ്രാഞ്ചൈസി ഈ വർഷത്തെ കരാര്‍ സി3യുമായാണ് പുതുക്കിയതെന്നും അതുകൊണ്ടാണ് അമ്മ കേരള സ്‍ട്രൈക്കേഴ്സ് ഈ വർഷം സി3 കേരള സ്‍ട്രൈക്കേഴ്‍സ് ആയത് എന്നും അ‍ർജുൻ കുറിപ്പിൽ പറയുന്നു. നേരത്തെ ഉണ്ടായിരുന്ന കുറച്ചു കളിക്കാർ നിലവിൽ ടീമിൽ ഇല്ലാത്തത് പ്രൊഫഷണൽ ക്രിക്കറ്റിങ് ചരിത്രം ഉള്ളവർക്ക് കളിക്കാൻ പറ്റില്ല എന്നത് കൊണ്ടാണ്. ലഭ്യമായിട്ടുള്ള മികച്ച ടീം ആണ് ഇപ്പോഴുള്ളത്. അധികം ആളുകളും ഷൂട്ടിംഗ് തിരക്കിന്റെ ഇടയിലാണ് സിസിഎല്‍ കളിക്കുന്നതെന്നും താരം വിശദീകരിക്കുന്നുണ്ട്. ചോദ്യോത്തരമായിട്ടാണ് നടൻ ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അര്‍ജ്ജുൻ നന്ദകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

ഈ പോസ്റ്റ് സിസിഎല്ലിനെ പറ്റിയുള്ളതാണ്. അതിനെ പറ്റി അറിയാൻ താത്പര്യം ഉള്ളവർ മാത്രം വായിക്കുക. സെലിബ്രിറ്റി ടൂർണമെന്റ് ഫെബ്രുവരി 18 നു തുടങ്ങിയ കാര്യം കുറച്ചു പേരെങ്കിലും അറിഞ്ഞു കാണുമല്ലോ. മലയാളത്തിന്റെ ക്രിക്കറ്റ് ടീമായ കേരള സ്‍ട്രൈക്കേഴ്‍സ് 2012 തൊട്ടുള്ള എല്ലാ സീസണിലും പങ്കെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറച്ചു വിവാദങ്ങളും ടീമിന്റെ പ്രകടനത്തെയും ടീം സെലക്ഷനെയും സംബന്ധിച്ചും ഒരുപാട് മെസേജസും കുറച്ചു അഭിപ്രായങ്ങളും കണ്ടു. 2013 തൊട്ടു ഈ ടീമിലെ ഒരു അംഗം എന്ന നിലയിൽ എനിക്ക് അറിയാവുന്നതും മനസ്സിലായതുമായ കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കു വെക്കണം എന്നു തോന്നി. ചോദ്യോത്തരങ്ങൾ ആയി തന്നെ അറിയിക്കാം എന്നു കരുതുന്നു.

1. എന്തിനാണ് സിസിഎല്‍, ഇതു കൊണ്ടു സമൂഹത്തിനു എന്തു ഗുണം?

സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന നടൻമാരുടെ ക്രിക്കറ്റ് ടൂർണമെന്റാണു സിസിഎല്‍. പ്രൊഫഷണൽ അല്ല. തികച്ചും എന്റര്‍ടെയ്‍ൻമെന്റ് ആണു ഉദേശം. ഒരുപ്പാട് ചാരിറ്റി പ്രോഗാമുകൾ നടക്കുന്നുണ്ട്. സിസിഎല്‍ ഒഫിഷ്യല്‍ സൈറ്റ് നോക്കാവുന്നതാണ്.

2. നേരത്തെ ഉണ്ടായിരുന്ന കുറച്ചു കളിക്കാർ എന്തുകൊണ്ട് ഇപ്പോൾ ടീമിൽ ഇല്ല?

പ്രൊഫഷണൽ ക്രിക്കറ്റിങ്ങ് ചരിത്രം ഉള്ളവർക്ക് (excluded U19) കളിക്കാൻ പറ്റില്ല. അതുകൊണ്ട് സിസിഎല്‍ അവർക്ക് വിലക്കേർപ്പെടുത്തി. എല്ലാ ടീമിലും ഇതു പോലെ വിലക്കുകൾ ഉണ്ട്.

3. ബാക്കിയുള്ള നടൻമാർ എന്തുകൊണ്ടു കളിക്കുന്നില്ല?

അവരുടെ തിരക്കുകൾ കൊണ്ടും താൽപര്യം കൊണ്ടുമാകും. എല്ലാർക്കും തുല്യ അവസരമാണുള്ളത്.

ലഭ്യമായിട്ടുള്ള ബെസ്റ്റ് ടീം ആണു ഇപ്പോൾ ഉള്ളത്. ഷൂട്ടിംഗ് തിരക്കിന്റെ ഇടയിലാണു അധികം ആളുകളും സിസിഎല്‍ കളിക്കുന്നത്.

4. AMMA അസോസിയേഷൻ issue?

ഞാൻ AMMA & C3 (Celebrity cricket club ) അംഗം ആണ്. C3 അംഗങ്ങൾ ഭൂരിപക്ഷവും AMMA അംഗങ്ങൾ ആണ്. കേരള സ്‍ട്രൈക്കേഴ്‍സ് ഫ്രാഞ്ചൈസി ഈ വർഷത്തെ കരാര്‍ C3 യുമായി ആണു പുതുക്കിയത്. അതുകൊണ്ട് ആണ് AMMA കേരള സ്‍ട്രൈക്കേഴ് ഈ വർഷം C3 കേരള സ്‍ട്രൈക്കേഴ്‍സ് ആയത്. വേറെ എന്തെങ്കിലും പ്രശ്‍നം ഉളളതായി ഒരു സാധാരണ അംഗം എന്ന നിലയിൽ അറിവില്ല.

ഇതുവരെയുള്ള റിസൽട്ടിൽ ടീമും നിരാശരാണ്. തോൽവി കാണുന്നവരുടെ അത്ര വേദനയും നിരാശയും ഒരു പക്ഷേ അതിൽ കൂടുതൽ തോൽക്കുന്നവർക്കു തന്നെ ആകുമെന്നു തോന്നുന്നു. മലയാളത്തിനെയും നമ്മുടെ നാടിനെയും പ്രതിനിധാനം ചെയ്യാൻ കിട്ടുന്ന ഈ അവസരം അഭിമാനത്തോടെയാണ് കാണുന്നത്. പരിശ്രമം തുടരും, എപ്പോഴും കൂടെ നിന്നിട്ടുള്ള എല്ലാവർക്കും നന്ദി, സ്നേഹം.

അതേസമയം, കേരള ടീമിന്‍റെ ഓർഗനൈസിംഗ് പദവിയിൽ അമ്മ സംഘടനയും നോൺ പ്ളെയിംഗ് ക്യാപ്റ്റനായി മോഹൻലാലും ഉണ്ടാകുമെന്നായിരുന്നു നേരത്തെ സിസിഎല്‍ മാനേജ്മെന്‍റുമായി ഉണ്ടായിരുന്ന ധാരണ. എന്നാൽ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നതായാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ