ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്നിട്ട് എന്നോട് ചെയ്തത്, എനിക്കിനി അവരെ വേണ്ട, സിനിമ നിരോധിക്കണം; നിത്യ മേനോന് മറുപടിയുമായി സന്തോഷ് വര്‍ക്കി

നിത്യ മേനോന്റെ മറുപടിയ്ക്ക് പ്രതികരണവുമായി സന്തോഷ് വര്‍ക്കി. വളരെ അസ്വസ്ഥനായാണ് സന്തോഷ് വര്‍ക്കി നിത്യയുടെ പ്രതികരണത്തിനു മറുപടിയുമായി രംഗത്തെത്തിയത്. തന്റെ എണ്‍പത് വയസായ പിതാവിനെ നിത്യ മേനോന്റെ മാതാവ് പരിഹസിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും സന്തോഷ് വര്‍ക്കി ആരോപിച്ചു.

ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന തന്നെ ഒഴിവാക്കാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനു പകരം എടുത്തിട്ട് കാര്യം പറഞ്ഞാല്‍ മതിയായിരുന്നു എന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടനവധി നിരവധി വിമര്‍ശനങ്ങളാണ് നടി നിത്യ മേനോനെതിരെ സന്തോഷ് വര്‍ക്കി ഉന്നയിക്കുന്നത്.

തനിക്കിനി നിത്യ മേനോന്‍ എന്ന പെണ്‍കുട്ടിയെ വേണ്ടെന്നും തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെ തനിക്ക് കിട്ടിയെന്നും അത് നിത്യ മേനോന്‍ അല്ലെന്നും സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) യില്‍ വിജയ് സേതുപതിയുടെ നായികയായാണ് നിത്യ ഒടുവില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കൊണ്ട് ഒരു ഉപകാരവുമില്ലെന്നും സിനിമ നിരോധിക്കണമെന്നുള്ള അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നിത്യ മേനോന് മറുപടി എന്ന നിലയില്‍ പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയിലാണ് നിത്യ മേനോനെ വിമര്‍ശിച്ചു കൊണ്ട് സന്തോഷ് രംഗത്തെത്തിയത്.

Latest Stories

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം

ഷഫീക് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി; രണ്ടാനമ്മക്ക് 10 വർഷം തടവ്‌, അച്ഛൻ ഷെരീഫിന് 7 വർഷം തടവ്

ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകടം; സാങ്കേതിക തകരാറല്ല, മനുഷ്യന്റെ പിഴവെന്ന് റിപ്പോര്‍ട്ട്