“രാക്ഷസന്‍” എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് നടന്‍ വിഷ്ണു വിശാല്‍. ആ ചിത്രം വിജയകരമായി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനായെന്ന വാര്‍ത്തയും പുറത്തു വന്നത്. ഇതിന് പിന്നാലെ നിരവധി ഗോസിപ്പുകളാണ് വിഷ്ണുവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നത്. അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നായിരുന്നു അതിലൊന്ന്. ഇതിനെതിരെ വിഷ്ണു രംഗത്ത് വന്നതോടെ അത് കെട്ടടങ്ങി. ഇപ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് സംസാരം.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇത്തരമൊരു പ്രചാരണം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു. “ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.” വിഷ്ണു പറഞ്ഞു.
:)@Guttajwala pic.twitter.com/RvxqWoMPYB
— VISHNU VISHAL – V V (@TheVishnuVishal) June 3, 2019
Read more
2018 ല്‍ തമിഴ് സിനിമാലോകവും കടന്ന് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാം കുമാര്‍ സംവിധാനം ചെയ്ത “രാക്ഷസന്‍” എന്ന ഹൊറര്‍ ചിത്രം. വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച വിജയം നേടിയതോടൊപ്പം നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു.