ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ കൊച്ചിൻ ഹനീഫയുടെ മകളാണെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല; തുറന്ന് പറഞ്ഞ് മകൾ

ബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന അഭിനയ പ്രതിഫയാണ് കൊച്ചിൻ ഹനീഫ. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും.

വനിതയോടായിരുന്നു കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും മക്കൾ സഫയുടെയും മർവയുടെയും പ്രതികരണം. ഉപ്പയുടെ മരണശേഷം ഞങ്ങളെ ബോൾഡാക്കിയതിൻ്റെ ക്രെഡിറ്റ് മുഴുവൻ ഉമ്മയ്ക്കാണ് എന്നാണ് കൊച്ചിൻ ഹനീഫയുടെ മകൾ സഫ പറയുന്നത്. ‘ഹനീഫിക്കയുടെ മക്കളെ കണ്ടോ…’എന്നു സഹതാപ നോട്ടമെറിഞ്ഞ് ആരെങ്കിലും പറഞ്ഞു തുടങ്ങു മ്പോഴേ ഉമ്മ കണ്ണുകൊണ്ട് സിഗ്‌നൽ കൊടുക്കും.

കുട്ടി കൾ കേൾക്കെ അങ്ങനെയൊന്നും പറയല്ലേയെന്ന മട്ടിൽ കുറേക്കാലം ഉമ്മ പറഞ്ഞിരുന്ന ആ കള്ളങ്ങൾ മനസ്സിനു തണുപ്പായി. സത്യം തിരിച്ചറിയാനുള്ള പ്രായമെത്തിയപ്പോഴാണ് ഉമ്മ അനുഭവിച്ചിരുന്ന സങ്കടവും സംഘർഷവും എത്ര വലുതായിരുന്നുവെന്നു തോന്നിയതെന്നും സഫ പറഞ്ഞു. അതേസമയം ഞങ്ങൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് വാപ്പച്ചി മരിക്കുന്നത്. അന്നുതൊട്ട് നാട് നൽകിയ സ്നേഹത്തിന്റെ പങ്ക് ഞങ്ങൾക്കും കിട്ടിത്തുടങ്ങിയെന്ന് മകൾ മർവ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച ബവൻസ് സ്കൂ‌ളിലെ ടീച്ചർമാർ ഉമ്മയെ പാരന്റ്സ് മീറ്റിങ്ങിന് കാണുമ്പോഴൊക്കെ പറയുമായിരുന്നു. ‘ഹനീഫയുടെ മക്കളെ ഞങ്ങൾക്ക് തന്നെ തന്നല്ലോ’ എന്ന്. അതു കേൾക്കുമ്പോൾ ഗമയൊക്കെ തോന്നും. വീട്ടിൽ മാത്രമല്ല പുറത്തിറങ്ങിയാലും കാണാനുണ്ട് നാടിനെ ചിരിപ്പിച്ച ഞങ്ങളുടെ ‘വാപ്പച്ചി റഫറൻസു’കൾ. ഞാനിപ്പോൾ സിഎ കോഴ്‌സ് പഠിക്കുന്ന കൊച്ചിയിലെ സെൻ്ററിൽ പലപ്പോഴും കൊച്ചിൻ ഹനീഫ കടന്നു വരാറുണ്ട്. ക്ലാസിലെ ലക്‌ചർ കേട്ട് കിളിപറന്നിരിക്കുന്ന കുട്ടികളെ നോക്കി ടീച്ചർ പറയും ‘ഇപ്പോൾ താക്കോൽ എവിടാ ഇരിക്കുന്നേ… അവിടെ തന്നെയിരിക്കട്ടേ…’ കാക്കക്കുയിലി അതുലെ വാപ്പച്ചി അവതരിപ്പിച്ച തോമസിൻറെ അതേ ഡയലോഗ്.

ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ കൊച്ചിൻ ഹനീഫയുടെ മകളാണെന്ന് ടീച്ചർ അറിഞ്ഞിരുന്നില്ല. ഒടുവിൽ ഉമ്മ പറഞ്ഞ് അറിഞ്ഞപ്പോൾ ടീച്ചർ ഞെട്ടിപ്പോയി. മർവ: വേർപാടിൻ്റെ ഓർമയിൽ വർഷങ്ങളോളം ജീവിക്കുന്ന നായികമാരെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഞങ്ങളുടെ നായികയും സൂപ്പറാണെന്നും അമ്മയെപ്പറ്റി മകൾ കൂട്ടിച്ചേർത്തു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി