എനിക്ക് കരയണമെന്ന് തോന്നി, പക്ഷേ ശബ്ദം തൊണ്ടയില്‍ കുടുങ്ങിപ്പോയി, അയാളെ വിശ്വസിച്ചതിന് ഞാനെന്നെ തന്നെ കുറ്റപ്പെടുത്തി; നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് നടന്‍

ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ബെര്‍ക്ക് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി മമ്മി താരം ബ്രണ്ടന്‍ ഫ്രേസര്‍ രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

തനിക്ക് നേരിട്ട അതിക്രമം സൃഷ്ടിച്ച മാനസികാഘാതത്തെക്കുറിച്ച് ബ്രണ്ടന്‍ പിന്നീട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. മുതിര്‍ന്ന ആളായിരുന്നിട്ടുപോലും തനിക്ക് അതിനെ ചെറുക്കാന്‍ സാധിച്ചില്ലെന്നും ഒരു കൊച്ചുകുട്ടിയെപ്പോലെ ആ നിമിഷം ദുര്‍ബലനായിത്തീര്‍ന്നെന്നും അദ്ദേഹം ജി ക്യുവുമായുള്ള അഭിമുഖത്തില്‍ പറയുന്നു.

എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. ഉറക്കെ കരയണമെന്നുണ്ടായിരുന്നു. തൊണ്ടയില്‍ എന്തോ വന്ന് തടഞ്ഞതുപോലെ തോന്നി. അദൃശ്യനാകാനുള്ള പെയിന്റ് എന്റെ മേല്‍ ഒഴിച്ചത് പോലെ ഒരു തോന്നലായിരുന്നു അത്. അതോടെ സ്വയം എല്ലാത്തില്‍ നിന്നും പിന്‍വലിയാന്‍ ഞാനാരംഭിച്ചു. അത് ഡിപ്രഷന്റെ തുടക്കമായിരുന്നു.

എനിക്ക് സംഭവിച്ച് പോയ അതിക്രമത്തെയോര്‍ത്ത് സകല സമയവും വേദനിച്ചു. അന്ന് ഉറക്കെ കരയാന്‍ സാധിക്കാത്തതിനെയോര്‍ത്തും അയാളെ വിശ്വസിച്ച് പോയതിനെയോര്‍ത്തും. സ്വയം നിരന്തരം കുറ്റപ്പെടുത്തി. അത്രയും വലിയ ആഘാതമുണ്ടാക്കാന്‍ പര്യാപ്തമായിരുന്നു അയാളുടെ ആ പ്രവൃത്തി.

ബ്രണ്ടന്‍ ഫ്രേസറെ താന്‍ ലൈംഗികമായി സമീപിച്ചിരുന്നുവെന്ന് ഫിലിപ്പ് ബെര്‍ക്ക് തന്റെ പുസ്തകത്തില്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ഒരു പരിപാടിയില്‍ വെച്ച് ഫ്രേസറെ താന്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചതായും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ