ഒരാള്‍ സിംഹമാണെങ്കില്‍ മറ്റൊരാള്‍ ചീറ്റ.. 118 സ്റ്റെപ്പുകള്‍ ഒരുക്കി, 20 ദിവസത്തോളം എടുത്ത് ഷൂട്ട് ചെയ്ത 'നാട്ടു നാട്ടു'

ഓസ്‌കര്‍ എന്ന സ്വപ്‌നനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ‘ആര്‍ആര്‍ആര്‍’ സിനിമയും ‘നാട്ടു നാട്ടു’ എന്ന ഗാനവും. ലോക വേദിയിലും അഭിമാനമായ നാട്ടു നാട്ടുവിന്റെ ചുവടുകള്‍ക്ക് പിന്നില്‍ തെലുങ്കിലെ നൃത്തസംവിധായകനായ പ്രേം രക്ഷിത് ആണ്. രണ്ട് മാസത്തോളം നീണ്ട കൊറിയോഗ്രാഫിക്കും പരിശീലത്തിനും ശേഷം 20 ഓളം ദിവസമെടുത്താണ് തരംഗമായ നൃത്തച്ചുവടുകള്‍ പ്രേം രക്ഷിത് ഒരുക്കിയത്.

തന്റെ ഗുരുവായ എസ്.എസ് രാജമൗലി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് നന്ദി പറയാനുള്ളത് എന്നായിരുന്നു പ്രേം രക്ഷിത് പറഞ്ഞത്. എന്താണ് വേണ്ടത്, എന്താണ് നടക്കുന്നത് അടക്കം എല്ലാ ആശയങ്ങളും രാജമൗലി സാര്‍ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗും റിഹേസലും അടക്കം 20 ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. രണ്ട് മാസം എടുത്താണ് ഇതിന്റെ സ്റ്റെപ്പുകള്‍ തയ്യാറാക്കിയത്.

പക്ഷെ നായകന്മാര്‍ തങ്ങളുടെ ഷെഡ്യൂളില്‍ ഒരു ബ്രേക്കും എടുക്കാതെ അത് പൂര്‍ത്തിയാക്കി. നായകന്മാരായ രാംചരണും, ജൂനിയര്‍ എന്‍ടിആറും ഈ ഗാനത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞതൊക്കെ അവര്‍ ചെയ്തു. രാജമൗലി സാറും മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ ആറു മുതല്‍ രാത്രി 10 വരെ അദ്ദേഹം ഞങ്ങളൊടൊപ്പം ഉണ്ടാകും. രണ്ട് നടന്മാരും ഒരാള്‍ സിംഹം ആണെങ്കില്‍ മറ്റൊരാള്‍ ചീറ്റ എന്ന നിലയിലാണ് മത്സരിച്ച് ഡാന്‍സ് കളിച്ചത്.

നാട്ടു നാട്ടു എന്ന ഗാനത്തിന് വേണ്ടി താന്‍ 118 സ്റ്റെപ്പുകള്‍ ചിട്ടപ്പെടുത്തിത്. സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫ് ചെയ്യാറ്. രണ്ട് മാസം എടുത്താണ് ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത്. 43 റീ ടേക്കുകള്‍ വേണ്ടി വന്നു. രണ്ടുപേരും ഒരേ ഊര്‍ജത്തില്‍ കളിക്കണമായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലെ മാരിന്‍സ്‌കി പാലസിന് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്.

യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഔദ്യോഗിക വസതിയാണിത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണം അവസാനിച്ച ശേഷം വീണ്ടും മൂന്ന് മണിക്കൂര്‍ റിഹേഴ്സല്‍ നടത്തും. ടേക്കുകള്‍ എടുത്തിട്ട് രാജമൗലി സാറിന് തൃപ്തിയാവുന്നുണ്ടായിരുന്നില്ല. തളര്‍ന്നു പോയെങ്കിലും എല്ലാവരും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒട്ടും മടി കാണിച്ചിരിന്നില്ല.

രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണെങ്കിലും നാട്ടു നാട്ടു അവരുടെ സ്റ്റെല്‍ ഡാന്‍സ് അല്ല. അപ്പോള്‍ ഇരു നടന്മാരും ഒന്നിച്ച് ഇത് എങ്ങനെ നടപ്പിലാക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഒരു മാജിക്ക് പോലെ അത് നടന്നു എന്നാണ് പ്രേം രക്ഷിത് പറഞ്ഞത്.

‘വിക്രമാര്‍ക്കുഡു’, ‘യമദൊംഗ’, ‘മഗധീര’, ‘ബാഹുബലി’ സീരീസ് എന്നിവയാണ് പ്രേം രക്ഷിത്തും രാജമൗലിയും ഇതിനുമുമ്പ് ഒരുമിച്ച ചിത്രങ്ങള്‍. ഇതില്‍ ബാഹുബലി രണ്ടാം ഭാഗത്തിലെ പ്രഭാസും അനുഷ്‌കയും ചേര്‍ന്നുള്ള പ്രശസ്തമായ അമ്പെയ്ത്ത് രംഗം ചിട്ടപ്പെടുത്തിയത് പ്രേം രക്ഷിത് ആണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി