നിങ്ങളുടെ കട്ടൗട്ടിനൊപ്പമാണ് വര്‍ഷങ്ങളായി ഉറങ്ങിയത് ; ജോണ്‍സീനയോട് നടി

ഹോളിവുഡിലെ മുന്‍ നിര സെലിബ്രിറ്റികളിലൊരാളാണ് മാര്‍ഗോട്ട് റോബി. ഗുസ്തി താരവും നടനുമായ ജോണ്‍സീനയോട് തനിക്കുള്ള ആരാധനയെക്കുറിച്ച് പല അഭിമുഖങ്ങളിലും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മാര്‍ഗോട്ടും ജോണ്‍ സീനയും 2021-ല്‍ പുറത്തിറങ്ങിയ സൂയിസൈഡ് സ്‌ക്വാഡ് 2 എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.

ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത്, ജോണ്‍ സീനയ്ക്കും ജെയിംസ് ഗണ്ണിനുമൊപ്പം ജിമ്മി കിമ്മല്‍ ലൈവില്‍ മാര്‍ഗോട്ട് റോബി എത്തിയിരുന്നു ഷോയ്ക്കിടെ, 20-കളുടെ തുടക്കത്തില്‍ സീനയുടെ ലൈഫ്-സൈസ് കട്ട്-ഔട്ടിനൊപ്പം രണ്ട് വര്‍ഷത്തോളം താന്‍ ഉറങ്ങിയിരുന്നതായി മാര്‍ഗോട്ട് റോബി വെളിപ്പെടുത്തി. ”ഞാന്‍ വളര്‍ന്നപ്പോള്‍ WWE കണ്ടു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, എനിക്ക് അണ്ടര്‍ടേക്കറെ ഇഷ്ടമായിരുന്നു, പിന്നീട്, കൗമാരപ്രായത്തിന്റെ അവസാനത്തില്‍, 20-കളുടെ തുടക്കത്തില്‍, ജോണ്‍ സീനയോട് ഭ്രമമുള്ള ഒരു കാമുകന്‍ എനിക്കുണ്ടായിരുന്നു.

മാര്‍ഗോട്ട് റോബി തന്റെ മുന്‍ കാമുകന്റെ സീനയോടുള്ള അഭിനിവേശം വിവരിച്ചുകൊണ്ട് പറയുന്നതിങ്ങനെ ”അദ്ദേഹം തന്റെ 21-ാം ജന്മദിനത്തില്‍ ജോണ്‍ സീനയുടെ വേഷം ധരിച്ചു, അവന്റെ കിടപ്പുമുറിയില്‍ ജോണ്‍ സീനയുടെ ഒരു കാര്‍ഡ്‌ബോര്‍ഡ് കട്ട്-ഔട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് ജോണ്‍ സീനയുടെ ഒരു ലൈഫ് സൈസ് കട്ടൗട്ടിനൊപ്പമാണ് ഞാന്‍ രണ്ട് വര്‍ഷം ഉറങ്ങിയത്. മാര്‍ഗോട്ട് പറഞ്ഞു.
നടിയുടെ തുറന്നുപറച്ചില്‍ ജോണ്‍സീന ഒരു ചെറു ചിരിയോടെയാണ് കേട്ടിരുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ