ഇന്ന് ആസിഫ് എങ്കില്‍ അന്ന് അല്ലു അര്‍ജുന്‍; നയന്‍താരയുടെ വീഡിയോ വൈറല്‍

സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ വിസമ്മതിച്ച വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടി നയന്‍താരയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അല്ലു അര്‍ജുനില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച നടിയുടെ പഴയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

2016ലെ സൈമ അവാര്‍ഡ് വേദിയില്‍ ആയിരുന്നു ഈ സംഭവം നടന്നത്. നയന്‍താര അല്ലു അര്‍ജുനില്‍ നിന്നു പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ആയിരുന്നു നയന്‍താര നേടിയത്.

എന്നാല്‍ അല്ലു അര്‍ജുനില്‍ നിന്ന് തനിക്ക് ലഭിച്ച അവാര്‍ഡ് തിരികെ നല്‍കുകയും സിനിമയുടെ സംവിധായകനും ഭാവി ഭര്‍ത്താവുമായ വിഘ്നേശ് ശിവനില്‍ നിന്ന് താരം അവാര്‍ഡ് സ്വീകരിക്കുകയുമായിരുന്നു. ”നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ നാനും റൗഡി താന്റെ സംവിധായകനില്‍ നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞാണ് അല്ലു അര്‍ജുന്‍ നല്‍കിയ പുരസ്‌കാരം നയന്‍താര തിരികെ നല്‍കിയത്.

നയന്‍താരയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒരു ചിരിയോടെ അല്ലു അര്‍ജുന്‍ പിന്‍വലിയുകയും വിഘ്നേശ് ശിവന്‍ വേദിയിലെത്തി നയന്‍താരയ്ക്ക് പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. നയന്‍താര അല്ലു അര്‍ജുനോട് കാണിച്ച പെരുമാറ്റം നടന്റെ ആരാധകരില്‍ വിദ്വേഷം ഉയര്‍ത്തിയിരുന്നു.

അന്ന് നയന്‍താരയ്ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും ഉണ്ടായി. എട്ട് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തെ തുടര്‍ന്ന് നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം. അല്ലുവിന്റെ പല സിനിമകളിലും പിന്നീട് നായികയായി നയന്‍താരയെ പരിഗണിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ നടി തയാറായില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം