"പി. ഭാസ്ക്കരനും വയലാറുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടെഴുതിയപ്പോൾ എന്നെ സിനിമയിൽ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങൾ"; ശ്രീകുമാരൻ തമ്പി

മലയാളികൾ എല്ലാക്കാലത്തും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ജീവിതത്തിലെപ്പോഴെങ്കിലും മൂളാത്ത മലയാളികളില്ല.

പി. ഭാസ്ക്കരനും വയലാറുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടുകളെഴുതിയപ്പോൾ തന്നെ സിനിമയിൽ പിടിച്ചുനിർത്തിയത്, ഇടിപ്പടങ്ങളായിരുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി പറഞ്ഞു. പാട്ടിന്റെ വഴിയിൽ എന്ന പരിപാടിയിൽ സംവിധായകൻ ഹരിഹരൻ നല്കിയ പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ പിറന്ന വഴിയും, തിരഞ്ഞെടുത്ത 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കുവെച്ചാണ് ഗുരുവായൂരിൽ  പരിപാടി അരങ്ങേറിയത്. മലയാളികൾക്ക് പ്രിയങ്കരനായ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമദും, മാധ്യമപ്രവർത്തകൻ എം.പി സുരേന്ദ്രനുമാണ് പാട്ട് സംവാദം മുന്നോട്ട് കൊണ്ടുപോയത്.

1966 ൽ ‘കാട്ടുമല്ലിക’ എന്ന സിനിമയിലൂടെയാണ് ശ്രീകുമാരൻ തമ്പി സിനിമാലോകത്തേക്ക് ഗാനരചയിതാവായി കടന്നുവരുന്നത്. പിന്നീട് ഒരുപാട് ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ തൂലികയിലൂടെ മലയാളത്തിൽ പിറന്നു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട  വാർത്തകളിലും ശ്രീകുമാരൻ തമ്പി ഈയിടെ നിറഞ്ഞു നിന്നിരുന്നു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍