കുഞ്ഞുങ്ങളുമായി നാഗ ചൈതന്യയ്‌ക്കൊപ്പം സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിച്ചു, വിവാഹമോചനം ഒഴിവാക്കാന്‍ സാമന്ത ശ്രമിച്ചു, പക്ഷെ; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ നടന്റെ മുന്‍ഭാര്യ സാമന്തയുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021ല്‍ ഇരുവരും പിരിഞ്ഞു.

എന്നാല്‍ നാഗ ചൈതന്യയ്‌ക്കൊപ്പം കുഞ്ഞുങ്ങളൊക്കെയായി സെറ്റില്‍ ചെയ്യാനായിരുന്നു സാമന്തയുടെ ആഗ്രഹം. സാമന്ത വേഷമിട്ട ‘ശാകുന്തളം’ സിനിമയുടെ നിര്‍മ്മാതാവ് നീലിമ ഗുണ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖറിന്റെ മകളാണ് നീലിമ.

2021ല്‍ സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ശാകുന്തളം പ്രോജക്ടിനായി നടിയെ സമീപിച്ചത്. കഥ ചര്‍ച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരില്‍ കണ്ടിരുന്നു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ സാമന്ത ഒരു ഡിമാന്റ് വച്ചു.

ജൂലൈ-ഓഗസ്റ്റ് മാസത്തിന് ഇടയില്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നായിരുന്നു സാമന്തയുടെ ഡിമാന്റ്. അതിന് ശേഷം തനിക്ക് ഭര്‍ത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തില്‍ സെറ്റിലാകണം എന്നായിരുന്നു സാമന്ത പറഞ്ഞത് എന്ന് നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഡിവോഴ്‌സിനെ കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത് എന്നാണ് നീലിമ പറഞ്ഞത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ