ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയില്‍ പുതിയ ഹിറ്റ് സൃഷ്ടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ‘ആശേവം’ നിലവില്‍ 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. മലയാളത്തിനൊപ്പം തെലുങ്കിലും തമിഴിലും ഫഹദ് സജീവമാണ്. ഫഹദിലെ നടനോടുള്ള ഇഷ്ടം കമല്‍ ഹാസന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഫഹദ് ഫാസിലിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്. ”ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്‌സ് എന്നിവയെല്ലാം കണ്ടു.”

”ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍. കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്…”

”പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്‌റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍” എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.

അതേസമയം, ആവേശത്തിലെ രംഗണ്ണനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ‘എടാ മോനേ’ എന്ന ഡയലോഗും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. ‘രോമാഞ്ചം’ എന്ന ഹിറ്റിന് ശേഷം ജിത്തു മാധവന്‍ ഒരുക്കിയ ചിത്രമാണ് ആവേശം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി