'കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ, പാര്‍ട്ടി ഇല്ലേ പുഷ്പാ..' അല്ലുവിനോട് താരക്; രസകരമായ മറുപടിയുമായി താരം

കേരളത്തില്‍ ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ സിനിമകള്‍ എല്ലാം കേരളത്തിലും ട്രെന്‍ഡിംഗ് ആവാറുണ്ട്. അല്ലു അര്‍ജുന്റെ 41-ാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശസകളുമായി എത്തിയത്.

‘സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു’ എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ ട്വീറ്റ് ചെയ്തത്. ‘മനോഹരമായ ആശംസയ്ക്ക് നന്ദി, ഊഷ്മള ആലിംഗനം’ എന്നാണ് അല്ലു അര്‍ജുന്റെ മറുപടി. ‘ആലിംഗനം മാത്രമേ ഉള്ളൂ? പാര്‍ട്ടി ഇല്ലേ പുഷ്പാ’ എന്നായിരുന്നു എന്‍ടിആറിന്റെ മറുചോദ്യം.

വസ്തുന്നാ എന്നാണ് അല്ലുവിന്റെ മറുപടി. വസ്തുന്നാ എന്നാല്‍ വരുന്നൂ എന്നാണ് അര്‍ത്ഥം. അല്ലു അര്‍ജുന്റെ ‘പുഷ്പ’ എന്ന ചിത്രത്തില്‍ വില്ലനായെത്തിയ ഫഹദ് ഫാസിലിന്റെ ബന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രം നായകനായ പുഷ്പരാജിനോട് ചോദിക്കുന്ന ചോദ്യമാണ് പാര്‍ട്ടി ലേദു പുഷ്പാ (പാര്‍ട്ടി ഇല്ലേ പുഷ്പാ) എന്നത്.

സൂപ്പര്‍താരങ്ങളുടെ ഈ സൗഹൃദ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിലര്‍ അല്ലു അര്‍ജുന്റെ തന്നെ മറ്റൊരു ചിത്രത്തിലെ പാര്‍ട്ടി നടത്തുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്ന സംഭാഷണങ്ങളും വീഡിയോ ആയി പോസ്റ്റ് ചെയ്തു. ഈ സംഭാഷണമാകാം അല്ലു അര്‍ജുന്‍ അടുത്തതായി പറയാന്‍ പോകുന്നതെന്നാണ് പലരും പറയുന്നത്.

അതേസമയം, പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ ദ റൂള്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമോ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വെര്‍ ഈസ് പുഷ്പ എന്ന് ചോദിച്ചു കൊണ്ടുള്ള പ്രമോ വൈറലായിരുന്നു. എന്നാല്‍ ഇതിന് ട്രോളുകളും ലഭിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം