'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്ഥിരമായി താടിവച്ച് പ്രത്യക്ഷപ്പെട്ടിരുന്ന സുരേഷ് ഗോപി ഇപ്പോൾ താടിവടിച്ചാണ് എത്തിയിരിക്കുന്നത്. എന്തായാലും ചിത്രം വൈറലായിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

‘Change is the only constant!’ എന്നാണ് തന്റെ പുതിയ ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയിട്ടുള്ളത്. ചിലർ താടിയില്ലാത്തതാണ് നല്ലത് എന്ന് പറയുമ്പോൾ താടി ഉള്ളതായിരുന്നു നല്ലത് എന്നാണ് മറ്റ് ചിലർ പറയുന്നത്. ‘മാറ്റമില്ലാത്തതായി ലോകത്ത് മാറ്റം മാത്രേ ഉള്ളു’ എന്നാണ് ഒരു കമന്റ്. ‘നന്നായിരിക്കുന്നു, ഇടയ്ക്കൊക്കെ ഒരു മാറ്റവും നല്ലതാ’ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാൽ ‘താടി ഉള്ളപ്പോൾ ഒരു നരസിംഹം തന്നെയായിരുന്നു’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

‘ഹാവൂ, സുരേഷ് ഏട്ടാ, ഇനിയും നരച്ചതാടി കാണാതെ സുന്ദരപുരുഷനെ കാണാലോ’ എന്നാണ് ഒരു കമന്റ്. ‘ഇത് ഐശ്വര്യം ഉള്ള മുഖം. താടി മീശ ഒരു ഐശ്വര്യം ഇല്ലാത്ത മുഖം പോലെ തോന്നിയിരുന്നു. ഭാവുകങ്ങൾ’ എന്ന് ഒരു ആരാധകൻ കുറിച്ചു. അതേസമയം ‘താടി ആണ് ഭംഗി. ഒരു ഗാംഭീര്യം ഫീൽ ചെയ്യും. ഇത് എന്തോ ക്ഷീണമുള്ളത് പോലെ തോന്നുന്നു. ഓട്ടത്തിനിടയിൽ ഹെൽത്ത്‌ കൂടി ശ്രദ്ധിക്കൂ’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

അതേസമയം താരസംഘടനയായ ‘അമ്മ’യില്‍ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി അമ്മ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു.

Latest Stories

'കുട്ടികൾക്ക് പഠനാനുഭവം നഷ്ടമാക്കരുത്, വാട്സാപ്പ് വഴി നോട്‌സ് അയക്കുന്നത് ഒഴിവാക്കണം'; സർക്കുലർ നൽകി വിദ്യാഭ്യാസ വകുപ്പ്

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍