സിനിമയോട് ആദ്യം നോ പറഞ്ഞു, പിന്നീട് നടന്നത് ചരിത്രം; ആരാണ് കാനില്‍ പുരസ്‌കാരം നേടിയ അനസൂയ?

കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നത് ഒട്ടുമിക്ക സിനിമാക്കരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാനിലെ റെഡ് കാര്‍പറ്റിലൂടെ നടക്കാന്‍ ആഗ്രഹിക്കാത്ത സിനിമാക്കാരുണ്ടാവില്ല. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഇന്ത്യക്കാരിയായ അനസൂയ സെന്‍ഗുപ്ത നേടിയിരിക്കുന്നത്. കാനില്‍ മികച്ച നടിക്കുള്ള ‘അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ ആണ് അനസൂയ സെന്‍ഗുപ്ത നേടിയിരിക്കുന്നത്. ‘ദ ഷെയിംലെസ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് കൊല്‍ക്കത്ത സ്വദേശിയായ അനസൂയ സെന്‍ഗുപ്തയുടെ നേട്ടം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ.

ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഷെയിംലെസ്’. ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ സിനിമയില്‍ അവതരിപ്പിച്ചത്.

Cannes 2024: Konstantin Bojanov's 'The Shameless' features an Indian and Nepali cast of characters - The Hindu

എന്നാല്‍ പലര്‍ക്കും അനസൂയയുടെ മുഖം അത്ര പരിചിതമായിരിക്കില്ല. ഗോവയില്‍ താമസിക്കുന്ന അനസൂയ മുംബൈയിലെ പ്രൊഡക്ഷന്‍ ഡിസൈനറായാണ് അറിയപ്പെട്ടത്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഡിഗ്രി എടുത്ത അനയൂയക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ ആയിരുന്നു താല്‍പര്യം. എന്നാല്‍ 2009ല്‍ അഞ്ചാന്‍ ദത്തയുടെ ‘മാഡ്‌ലി ബംഗാളി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 2013ല്‍ മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്ത അനസൂയ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശര്‍മയുടെ സാത് ഉചാകെ, ശ്രീജിത് മുഖര്‍ജിയുടെ ഫോര്‍ഗെറ്റ് മി നോട്ട്, 2021ല്‍ പുറത്തിറങ്ങിയ നെറ്റ്ഫിള്ക്സ് ആന്തോളജിയായ റേ എന്നിവയിലെല്ലാം പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്തു. നെറ്റ്ഫ്ളിക്സിലെ മസാബ മസാബ എന്ന പരിപാടിയുടെ സെറ്റ് ഡിസൈനര്‍ കൂടിയായിരുന്നു അനസൂയ.

Anasuya Sengupta becomes the first Indian to win Best Actress for at Cannes 2024

എന്നാല്‍ ഇടയ്ക്ക് മാനസികാരോഗ്യം നഷ്ടപ്പെട്ട അനസൂയ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറി. ഗോവയില്‍ വച്ച് തന്റെ പെയിന്റിംഗുകള്‍ പ്രിന്റ് ചെയ്ത് കലണ്ടര്‍ ആക്കി സോഷ്യല്‍ മീഡിയയിലൂടെ വില്‍പ്പനയ്ക്ക് വച്ചതോടെ, കലണ്ടറിന്റെ കോപ്പി ആവശ്യപ്പെട്ട് ഡിജെ ആയ യഷ്ദീപ് മെസേജ് അയക്കുകയും, ഇയാളുമായി സൗഹൃദത്തിലായ അനസൂയ യഷ്ദീപിനെ വിവാഹം ചെയ്യുകയും ചെയ്തു.

No description available.

ഇതിനിടെയാണ് ദ ഷെയിംലെസ് ചിത്രത്തിന്റെ സംവിധായകന്‍ തന്റെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി അനസൂയയെ ക്ഷണിക്കുന്നത്. അനസൂയയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് ആയ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് ഓഡിഷന് വേണ്ടി ഒരു ക്ലിപ്പ് അയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ അനസൂയയുടെ ആദ്യത്തെ മറുപടി എന്തിന്? എന്നായിരുന്നു. ഇക്കാര്യങ്ങളോടക്കം ഒരോ സംഭവങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഓരോ സംഭവങ്ങളും അനസൂയ ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

No description available.

യഷ്ദീപ് കൂടി നിര്‍ബന്ധിച്ചതോടെയാണ് ഈ സിനിമയോട് അനസൂയ യെസ് പറഞ്ഞത്. രണ്ട് മാസം നേപ്പാളിലും മുംബൈയിലുമായിട്ട് ആയിരുന്നു സിനിമയുടെ ചിത്രീകരണം. ക്വീര്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ചിത്രം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞത്. ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്ന് ഒരു പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുന്ന രേണുക, ദേവിക എന്ന കൗമാരക്കാരിയെ കണ്ടുമുട്ടുന്നതാണ് ചിത്രം പറയുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുന്നു. ഒമാര ഷെട്ടിയാണ് ദേവികയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

A post shared by Anasuya Sengupta (@cup_o_t)


ലോകമെമ്പാടുമുള്ള ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റു പാര്‍ശ്വവല്‍കൃത സമൂഹത്തിനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായാണ് പുരസ്‌കാരം സ്വീകരിച്ചശേഷം അനസൂയ പറഞ്ഞത്. ”തുല്യതയ്ക്ക് വേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ ആകണമെന്നില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് മനസിലാക്കാന്‍ കോളനിവല്‍ക്കരിക്കപ്പെടേണ്ടതില്ല. നമ്മള്‍ വളരെ അന്തസ്സുള്ള മനുഷ്യരായാല്‍ മതി,” എന്നും അനസൂയ പറഞ്ഞു. അതേസമയം, കാനില്‍ അഭിമാനമായി മാറിയ ഈ സിനിമ ഇതുവരെ ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടില്ല.

Anasuya Sengupta Creates History At Cannes, Becomes 1st Indian To Win Un Certain Regard Best Actress - News18