ആരാണ് ഗീതു മോഹൻദാസ്? ; 'ടോക്സിക്' പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഒറ്റ പേര്

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ താരം യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്’ എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയായിരുന്നു. മലയാളിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെ ഗൌരവകരമായി കാണുന്ന പ്രേക്ഷകർക്ക് ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങളിലൂടെ ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ പേര് സുപരിചിതമാണ്. എന്നാൽ യാഷ് ആരാധകർക്ക് ഈ പേര് അത്ര പരിചിതമല്ല.

അതുകൊണ്ട് തന്നെ ഇന്നലെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വരുന്നതിന് തൊട്ട്മുൻപ് മുതൽ ഒരു ദിവസത്തോളം ഗൂഗിളിൽ, ആരാണ് ഗീതു മോഹൻദാസ് എന്ന അന്വേഷണവുമായി ആരാധകരെത്തി. 50,000 -ത്തില്‍ അധികം സെര്‍ച്ച് വന്ന ടോപ്പിക്കുകളുടെ കൂട്ടത്തിലാണ് ഗൂഗിള്‍ ട്രെന്‍ഡ്സ് ഗീതു മോഹന്‍ദാസ് എന്ന പേര് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 10.02 നാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ പേര് സെർച്ച് ചെയ്തിരിക്കുന്നത്.

Car Owned by Geetu Mohandas

അഭിനേതാവായി കരിയർ തുടങ്ങിയ ഗീതു മോഹൻദാസ് പിന്നീട് ഒരിടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് കടക്കുകയാണുണ്ടായത്. 2009 ൽ ‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. 2013 ലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ചിത്രമായ ലയേഴ്സ് ഡൈസ് റിലീസ് ചെയ്യുന്നത്. ഗീതാഞ്ജലി ധാപ്പയും നവാസുദ്ദീൻ സിദ്ദിഖിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച നിരൂപ പ്രശംസകളാണ് നേടിയത്. കൂടാതെ മികച്ച നടിക്കും, മികച്ച ഛായാഗ്രഹണത്തിനുമുള്ള ആ വർഷത്തെ ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ബൾഗേറിയയിൽ വെച്ചു നടന്ന സോഫിയ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

അതിനുശേഷം 2019 ലാണ് നിവിൻ പോളിയെ നായികയാക്കി ‘മൂത്തോൻ’ സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണ പങ്കാളി. ഗ്യാങ്ങ്സ്റ്റർ- ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം, നിവിൻ പോളിയുടെയും റോഷൻ മാത്യുവിന്റെയും ഗംഭീര പ്രകടനങ്ങൾ കൊണ്ട് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. ആ വർഷത്തെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

രണ്ട് സിനിമകളിലും ഗീതുവിന്റെ പങ്കാളിയായ രാജീവ് രവിയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. യാഷിനെ നായകനാക്കി പുതിയൊരു ചിത്രം വരുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ അതിനെ നോക്കികാണുന്നത്. 2025 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

View this post on Instagram

A post shared by Yash (@thenameisyash)

“ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍” എന്നാണ് ചിത്രത്തെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം