ഷാരൂഖ് ഖാന്‍ ആരാ, തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍ത്താരം ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് എനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെക്കുറിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുത്താലോ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Latest Stories

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി