എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്യാമറകള്‍ സ്ഥാപിച്ചതില്‍ കനത്ത അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രചരണം. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്സുകള്‍ വാങ്ങി അസംബിള്‍ ചെയ്തതെന്ന് സംവിധായകന്‍ ചോദിക്കുന്നു.
രഞ്ജിത് ശങ്കര്‍ പങ്കുവച്ച കുറിപ്പ്
ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?
എഐ ക്യാമറ, 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി. ഇത്രയും പിഴ വരാന്‍ മാത്രം ഭീകരമായി മലയാളികള്‍ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയില്‍ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്?
Read more
അപ്പോ ജനങ്ങളുടെ സുരക്ഷ അപകടങ്ങളുടെ കുറവ് ഇതൊന്നിനും അല്ലേ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും താരം ചോദിക്കുന്നു.