മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ തകര്‍ക്കുന്നുവോ... മോഹന്‍ലാല്‍ ഇത്രയും വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്?

ഒരു വര്‍ഷം നൂറില്‍ അധികം സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. അതില്‍ മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയിക്കുന്നത് മൂന്നോ നാലോ സിനിമകളിലാണ്. കൂടിയപ്പോയാല്‍ 5 വരെ. മോഹന്‍ലാലിന്റെ ഓരോ സിനിമയുടെ പ്രഖ്യാപനവും ഏറെ ഹൈപ്പ് നേടാറുണ്ട്. എന്നാല്‍ ഇന്ന് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങുന്ന നടനും മോഹന്‍ലാല്‍ തന്നെയാണ്.. കാരണം മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയാണ്. ഒന്നുകില്‍ മെഗാ ഹിറ്റ്.. അല്ലെങ്കില്‍ ഫ്‌ളോപ്പ്.. എന്ന രീതിയിലാണ് താരത്തിന്റെ സിനിമകള്‍ ഇപ്പോള്‍ ബോക്‌സോഫീസില്‍ എത്തുന്നത്.

ഒരിക്കലും അവറേജ് ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിന് ഉണ്ടാവാറില്ല. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയൊരു പ്രത്യേകത അഭിനയിക്കുന്ന സിനിമയിലെ ഓരോ സീനും എങ്ങനെ ടെക്‌നിക്കലി എങ്ങനെ ബ്രില്ലിയന്റ് ആക്കാം എന്ന് ആലോചിച്ച്, അതിന് അനുസരിച്ചു നിര്‍ദേശങ്ങള്‍ കൊടുക്കുന്നതാണ്. എന്നാല്‍ മോഹന്‍ലാല്‍ ഒരിക്കലും ഒരു സംവിധായകനും നിര്‍ദേശങ്ങള്‍ കൊടുക്കാറില്ല. എഴുതി വച്ച സീനുകള്‍ ഓരോന്നും സംവിധായകന്‍ വിചാരിച്ചതിനേക്കാള്‍ മികച്ചതാക്കി പോകുന്നതാണ് മോഹന്‍ലാലിന്റെ രീതി. പിന്നെ മോഹന്‍ലാല്‍ തന്റെ കംഫര്‍ട്ട് സോണ്‍ നിന്നും മാത്രമേ പലപ്പോഴും അഭിനയിക്കാറുള്ളു..

അതില്‍ നിന്നു പുറത്ത് കടന്നു പോകാന്‍ സാധിക്കാറില്ല. അതുകൊണ്ട് തന്നെ ഈയടുത്തായി ഒരുപാട് ഫ്‌ളോപ്പ് സിനിമകള്‍ താരത്തിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ‘ദൃശ്യ’ത്തിന് ശേഷം, 2016ല്‍ എത്തിയ പുലിമുരുകന്‍ ആണ് മോഹന്‍ലാലിന്റെ ഹിറ്റ് ലിസ്റ്റുകളില്‍ ഇടംപിടിച്ച സിനിമ. അതുവരെ എത്തിയ ഫ്‌ളോപ്പ് സിനിമകളുടെയെല്ലാം വിഷമം ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു ‘പുലിമുരുകന്റെ’ വരവ്. മലയാളത്തിലെ ആദ്യ നൂറ് കോടി കളക്ഷന്‍ എന്ന നേട്ടവും ചിത്രം സ്വന്തമാക്കി. തുടര്‍ന്ന് 2019ല്‍ എത്തിയ ‘ലൂസിഫര്‍’ ആണ് താരത്തെ തുണച്ചത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ലൂസിഫര്‍ മലയാളത്തിലെ ആദ്യ 200 കോടി എന്ന നേട്ടം സ്വന്തമാക്കി. അതോടെ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി ലൂസിഫര്‍ മാറി.

2021ല്‍ എത്തിയ ‘ദൃശ്യം 2’ ആണ് താരത്തിന്റെ കരിയറിലെ അടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രം. അതിന് ശേഷം ഒരു ഹിറ്റ് പോലും മോഹന്‍ലാലിന് നേടാനായിട്ടില്ല എന്നതാണ് സത്യം. ‘ബ്രോ ഡാഡി’ എന്ന സിനിമ മാത്രമാണ് താരത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേരിട്ടത് വിമര്‍ശനങ്ങളും ട്രോളുകളുമാണ്. ഈ വര്‍ഷം തിയേറ്ററില്‍ എത്തിയ ‘ആറാട്ട്’, ’12ത് മാന്‍’, ‘മോണ്‍സ്റ്റര്‍’ എന്നീ സിനിമകള്‍ക്കും വിമര്‍ശനങ്ങളും ട്രോളുകളും ലഭിച്ചിരുന്നു. കാരണം ഈ സിനിമകള്‍ക്ക് ഒന്നും മലയാളി പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ സാധിച്ചിട്ടില്ല.

വലിയ പ്രതീക്ഷകളോടെയാണ് ’12ത് മാന്‍’ എത്തിയത് എങ്കിലും മോഹന്‍ലാലിന്റെ അഭിനയം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. അതുപോലെ വലിയ ഹൈപ്പോടെയാണ് വൈശാഖ്-ഉയദകൃഷ്ണ കൂട്ടുകെട്ടില്‍ ‘മോണ്‍സ്റ്റര്‍’ എത്തിയതെങ്കിലും ഈ സിനമയ്ക്കും പ്രേക്ഷകരെ അധികം സ്വാധീനിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും മോഹന്‍ലാല്‍ എന്ന താരം സെറ്റ് ചെയ്ത് വച്ച ഒരു ഹൈറ്റ് ഉണ്ട്, മലയാള സിനിമയില്‍ ഓരോ പുതിയ സിനിമ ഇറങ്ങുമ്പോഴും പഴയതിലും അപ്പുറം ഉണ്ടാവും എന്ന ഒരു പ്രതീക്ഷ ഇന്നും മലയാളിക്കുണ്ട്.. അതുകൊണ്ടാണ് മോഹന്‍ലാല്‍ മാത്രം വിമര്‍ശിക്കപ്പെടുന്നത്..

എന്നാല്‍ ഇന്നും ഒരു മോഹന്‍ലാല്‍ സിനിമ മികച്ചതാണെങ്കില്‍ കേരളക്കര ആഘോഷിക്കുന്ന പോലെ മറ്റൊരു താരവും ഇവിടെ ആഘോഷിക്കപ്പെടുന്നില്ല… അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയം… അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്കായി പ്രതീക്ഷകള്‍ ഏറെയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എലോണ്‍’, എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്നീ സിനിമകളാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ അടുത്ത വര്‍ഷം വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’, ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ എത്താന്‍ പോകുന്ന പുതിയ സിനിമ തുടങ്ങി പ്രതീക്ഷകള്‍ ഏറെയാണ്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍