ലൂസിഫറിനെക്കുറിച്ചുള്ള ഈ പോസ്റ്റില്‍ എന്താണ് മോഹന്‍ലാല്‍ ഇല്ലാത്തത്

ലൂസിഫര്‍ മുടങ്ങി പോയെന്ന ചില ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്കിടെയാണ് ഇന്ന് രാവിലെ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൂസിഫര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന് തെളിയിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി എന്നിവരാണ് ചിത്രത്തിലുള്ളത്.

ലൂസിഫര്‍ മുടങ്ങി പോയിട്ടില്ലെന്നും ചിത്രം മുന്നോട്ടുതന്നെയാണെന്നും ശക്തമായ സന്ദേശം നല്‍കുന്നതാണ് ഈ ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം – എന്തുകൊണ്ടാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ലാത്തത് എന്നാണ്.

https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1558265707562453/?type=3&theater

അതിനുള്ള ഉത്തരവും ട്രോള്‍ പേജുകളില്‍ വന്നു കഴിഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലാണ്. ഈ ചിത്രത്തില്‍ മൂന്നു വ്യത്യസ്ത ലുക്കുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ ലുക്കുകള്‍ ഏതൊക്കെയാണെന്ന് ഇപ്പോഴും പുറംലോകത്തിന് അറിയില്ല.

ഒടിയന്റെ ലുക്ക് പുറത്തുവിടാതിരിക്കാനാണ് മോഹന്‍ലാല്‍ മനപ്പൂര്‍വം ചിത്രത്തില്‍നിന്ന് മാറിനിന്നതെന്നാണ് കരുതപ്പെടുന്നത്.

Read more