എന്തുകൊണ്ട് ഒറ്റ് കാണണം: തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരവിന്ദ് സ്വാമി 25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഒറ്റിനുണ്ട്.

ചിത്രം സെപ്റ്റംബര്‍ രണ്ടിന് തിയേറ്ററില്‍ എത്തും. ഇപ്പോളിതാ, സിനിമയെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പരിപൂര്‍ണ്ണമായ സ്വീകരണത്തിനു ശേഷം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റ്. വളരെ വ്യത്യസ്തമായ ഒരു കഥയും പാത്രസൃഷ്ടിയും മേക്കിംഗ് സ്റ്റൈലും. നിത്യഹരിത നായകനായ അരവിന്ദ് സ്വാമി 25 വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഒരു ബഹുമതിയായാണ് ഞാന്‍ കണ്ടത്.

വലിയ സന്തോഷവും തോന്നി. തീവണ്ടിക്കു ശേഷം ഫെല്ലിനിയും ഓഗസ്റ്റ് സിനിമാസും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്നറിനു വേണ്ടിയാണ്. ജാക്കി ഷ്രോഫ്, ആടുകളം നരേന്‍, ഈഷ റെബ്ബ, ദീപ്തി സതി എന്നിവരുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ ആവേശകരമാക്കുന്നു. സിനിമ പ്രേമികള്‍ക്ക് ത്രില്ലിഗും സിനിമാറ്റിക്കും ആയ ഒരു തിയേറ്റര്‍ അനുഭവമായിരിക്കും ഒറ്റ്. ചിത്രം സെപ്റ്റംബര്‍ 2 ന് പ്രദര്‍ശനം ആരംഭിക്കും.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്