'തുനിവ്' പ്രമോഷന് മഞ്ജുവിനൊപ്പം അജിത്തും എത്തുന്നു? പ്രതികരിച്ച് താരം

ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട താരമാണെങ്കില്‍ അജിത്ത് ചിത്രങ്ങള്‍ തമിഴകത്ത് ആവേശം സൃഷ്ടിക്കാറുണ്ട്. ‘തുനിവ്’ എന്ന പുതിയ ചിത്രമാണ് അജിത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

സിനിമയുടെ പ്രമോഷന് വേണ്ടി മുന്നിട്ടിറങ്ങാത്ത താരമാണ് അജിത്ത്. എന്നാല്‍ തുനിവിന് പ്രീ റിലീസ് ഈവന്റുണ്ടാകുമെന്നും അജിത്ത് ഇതിനായി മുന്നിട്ടിറങ്ങും എന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹത്തോട് പ്രചരിച്ചിരിക്കുകയാണ് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര.

ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഒരു നല്ല സിനിമ സ്വയം തന്നെ പ്രമോട്ട് ചെയ്യപ്പെടും എന്നാണ് സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. തുനിവ് പൊങ്കല്‍ റിലീസ് ആയി എത്തും എന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. വിജയ്‌യുടെ ‘വാരിസ്’ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയാണ് തുനിവ് എത്താനൊരുങ്ങുന്നത്.

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നേര്‍കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന സിനിമയാണിത്. ഒരു ബാങ്ക് റോബറിയെ അടിസ്ഥാനമാക്കിയാണ് തുനിവ് സിനിമ എത്തുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായിക.

‘തുനിവി’നു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍