ഫഹദിന് പകരം അര്‍ജുന്‍ കപൂര്‍? പ്രതികരിച്ച് 'പുഷ്പ' നിര്‍മ്മാതാവ്

‘പുഷ്പ’ സൂപ്പര്‍ ഹിറ്റ് ആയതോടെ രണ്ടാം ഭാഗമായ ‘പുഷ്പ 2’വിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. ചിത്രത്തില്‍ പുഷ്പരാജ് എന്ന നായകനായി അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ മാസ് വില്ലന്‍ റോളില്‍ ഫഹദ് ഫാസില്‍ ആണ് വേഷമിട്ടത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഫഹദിന് പകരം ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ എത്തുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പുഷ്പയുടെ നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി. പുഷ്പ രണ്ടാം ഭാഗത്തില്‍ അര്‍ജുന്‍ കപൂര്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ്.

ഫഹദ് തന്നെയാണ് ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായെത്തുക എന്നും നവീന്‍ യേര്‍നേനി വ്യക്തമാക്കി. ഈ മാസം 20നും 30നും ഇടയില്‍ പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണം പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ഗ്രാമീണ മേഖലയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിലെ സുപ്രധാന രംഗങ്ങള്‍ അടങ്ങുന്ന ഷെഡ്യൂളായിരിക്കുമിത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്