തിയേറ്ററുകള്‍ അടച്ചിടുന്നു, മുടങ്ങുക 'മഞ്ഞുമ്മല്‍ ബോയ്‌സ്' അടക്കമുള്ള നാല് സിനിമകളുടെ റിലീസ്! തീരുമാനം മാറ്റുമോ ഫിയോക്?

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ തിയേറ്ററുകള്‍ അടച്ചിടുമ്പോള്‍ മുടങ്ങുക മലയാളത്തിലെ യുവതാരങ്ങള്‍ അഭിനയിക്കുന്ന നാല് സിനിമകളുടെ റിലീസ്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ഫാമിലി’, ‘ഡയല്‍ 100’, ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്നീ സിനിമകളുടെ റിലീസ് ആണ് മുടങ്ങാന്‍ പോകുന്നത്. ഫെബ്രുവരി 22ന് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ റിലീസ് തടയുമെന്ന് തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചതിനാല്‍ ഈ സിനിമയുടെ റിലീസ് നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ആണ്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലെ ഗുണ കേവ്‌സിലേക്ക് പോകുന്നതും ഒരാള്‍ അതിനുള്ളില്‍ അകപ്പെടുന്നതും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

No description available.

വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’ അടക്കം മൂന്ന് ചിത്രങ്ങളാണ് ഫെബ്രുവരി 23ന് റിലീസ് ചെയ്യുന്നത്. വിനയ് ഫോര്‍ട്ട് നായകനായ ചിത്രം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലും ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നില്‍ജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. റാഫി തിരക്കഥ ഒരുക്കുന്ന, റാഫിയുടെ മകന്‍ മുബിന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ ഫെബ്രുവരി 23ന് ആണ് റിലീസ് ചെയ്യാനിരുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

‘ഡയല്‍ 100’ എന്ന ചിത്രവും ഫെബ്രുവരി 23ന് തിയേറ്ററുകളില്‍ എത്താനിരുന്ന സിനിമയാണ്. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡയല്‍ 100. സന്തോഷ് കീഴാറ്റൂര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ദിനേശ് പണിക്കര്‍, തട്ടീം മുട്ടീം ഫെയിം ജയകുമാര്‍, പ്രസാദ് കണ്ണന്‍, അജിത്, ഗോപന്‍, പ്രേം കുമാര്‍, ബിഗ് ബോസ് ഫെയിം സൂര്യ, മീര നായര്‍, നന്ദന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടയുമെങ്കിലും തിയേറ്ററുകള്‍ അടച്ചിടില്ല. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘ഭ്രമയുഗം’, ‘പ്രേമലു’, ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ സിനിമകളുടെ പ്രദര്‍ശനം അടുത്ത ആഴ്ചകളിലും തുടരും എന്നാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ വ്യക്തമാക്കിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം