പണി പാളുമോ? വില്ലൻ പൃഥ്വിരാജ്, നായിക പ്രിയങ്ക ചോപ്ര; മഹേഷ് ബാബു- രാജമൗലി ചിത്രം ഒരുങ്ങുന്നു

മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പണിപ്പുരയിലാണ് എസ്.എസ് രാജമൗലി. സിനിമയുടെ അപ്‌ഡേറ്റുകൾക്കായി ഏറെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ‘SSMB 29’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. മാത്രമല്ല, പ്രോജക്റ്റിനെക്കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും വളരെയധികം ആവേശത്തോടെയാണ് ഏവരും ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ ചുറ്റിപ്പറ്റിയാണ് ഏറ്റവും പുതിയ ചർച്ചാ വിഷയം.

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചേക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ സിനിമാ പ്രവർത്തകർ ഇതുവരെ തയ്യാറായിട്ടില്ല. പ്രിയങ്ക ചോപ്ര ഹൈദരാബാദിൽ എത്തിയതിൻ്റെ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സിനിമയുമായി ബന്ധപ്പെട്ടായിരിക്കാം എന്ന കൂടുതൽ ഊഹാപോഹങ്ങൾക്ക് കാരണമായി.

2021ൽ ഒടിടിയിൽ റിലീസ് ചെയ്ത ‘ദി വൈറ്റ് ടൈഗർ’ എന്ന ഇന്ത്യൻ ചിത്രത്തിന് ശേഷം ഒരു ഇന്ത്യൻ സിനിമയിലും പ്രിയങ്ക ചോപ്ര പ്രത്യക്ഷപ്പെട്ടിട്ടില്ല. 2019ൽ പുറത്തിറങ്ങിയ ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രമാണ് തിയേറ്ററിൽ എത്തിയ പ്രിയങ്കയുടെ അവസാന ചിത്രം. എന്നാൽ രാജമൗലി സംവിധാനം ചെയ്ത് മഹേഷ് ബാബുവിനെ നായകനാക്കി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തിൽ താരം എത്തുകയാണെങ്കിൽ പ്രിയങ്കയുടെ ഗംഭീര തിരിച്ചുവരവ് തന്നെയായിരിക്കും കാണാനാവുക.

തെലുങ്ക് സിനിമയിലെ മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന നിലയിൽ അതിൻ്റെ പ്രഖ്യാപനം മുതൽ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. പ്രിയങ്കയെ കൂടാതെ മലയാളത്തിൽ നിന്നുള്ള ഒരു നടൻ സിനിമയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളും ഏറെ ചർച്ചയായിരുന്നു. ആക്ഷൻ അഡ്വഞ്ചർ ചിത്രമായി എത്തുന്ന ഈ സിനിമയിൽ മഹേഷ് ബാബുവിന് വില്ലനായി നടൻ പൃഥ്വിരാജ് എത്തുമെന്ന വാർത്തകളാണ് പുറത്തെത്തിയത്.

1000 കോടിയിലധികം രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമ ഒരു ബ്രഹ്‌മാണ്ഡ ചിത്രം തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. ആമസോൺ മഴക്കാടുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സാഹസികതയും ആക്ഷനും പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമയായിരിക്കും. ഇത് പ്രേക്ഷകർക്ക് ത്രില്ലിംഗ് സീക്വൻസുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വച്ചായിരിക്കും ചിത്രീകരണം എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങളും മറ്റ് വിവരങ്ങളും വരാനിരിക്കുന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തും. ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോൾ ദുബായിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2027 ആദ്യ പകുതിയോടെ സിനിമ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീ ദുർഗ ആർട്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

ആധുനിക കാലത്തെ ഏറ്റവും വലിയ ഇന്ത്യൻ ചലച്ചിത്ര സംവിധായകനായാണ് രാജമൗലി കണക്കാക്കപ്പെടുന്നത്. രാം ചരണും ജൂനിയർ എൻടിആറും അഭിനയിച്ച അദ്ദേഹത്തിൻ്റെ ‘ആർആർആർ’ ഓസ്‌കർ വരെ നേടി രാജ്യത്തിനാകെ അഭിമാനമായി മാറിയ ചിത്രമാണ്. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്‌കറും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചത് രാജ്യം ഒന്നാകെ ആഘോഷിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ സിനിമാറ്റിക് മാസ്റ്റർപീസുകൾ സൃഷ്ടിച്ച സംവിധായകൻ ആയതു കൊണ്ട് തന്നെ ഈ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ അടക്കം കാത്തിരിക്കുന്നത്.

Latest Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിലേക്ക് വന്ന പ്രിയങ്കയുടെ വാഹനവ്യൂഹത്തെ കാര്‍ വിലങ്ങനെ ഇട്ട് യുട്യൂബര്‍ തടഞ്ഞു; ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ളയാളെന്ന് പൊലീസിനോട് ഭീഷണി

'മ്യാൻമർ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്ക് തുല്യം'! ആശയവിനിമയം തകരാറിലായതിനാൽ പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ല

ഇനി ഞാനായിട്ട് എന്തിനാ; മോഹന്‍ലാലിന്റെ ഖേദം പങ്കുവച്ച് പൃഥ്വിരാജ്

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി