നടികര്‍ സംഘത്തിന്റെ പേര് മാറ്റുന്നു; ക്യാപ്റ്റന്‍ വിജയകാന്തിന്റെ പേര് നല്‍കാന്‍ ആവശ്യം

തമിഴ് അഭിനേതാക്കളുടെ സംഘടനയായ ‘നടികര്‍ സംഘ’ത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം. സംഘടനയ്ക്ക് അന്തരിച്ച നടന്‍ വിജയകാന്തിന്റെ പേര് നല്‍കണമെന്നാണ് ആവശ്യം. 2000 മുതല്‍ 2006 വരെ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് ആയിരുന്നു വിജയകാന്ത്.

നൃത്തസംവിധായകനും നടനുമായ ജാഗ്വാര്‍ തങ്കമാണ് നടികര്‍ സംഘത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്. നടികര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വിജയകാന്ത്. ധനസമാഹരണ പരിപാടികളിലൂടെ സംഘടനയുടെ 450 കോടി രൂപയുടെ കടബാധ്യത വിജയകാന്ത് തീര്‍ത്തിരുന്നു.

2006ല്‍ വിജയകാന്ത് സ്ഥാനമൊഴിയുമ്പോള്‍ ഒരു കോടി രൂപയുടെ ബാങ്ക് നിക്ഷേപം സംഘടനയ്ക്ക് ഉണ്ടായിരുന്നു. അഭിനേതാക്കളെ ഒരുമിച്ച് നിര്‍ത്തുന്നതിലും വിജയകാന്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് ആയിരുന്നു വിജയകാന്ത് അന്തരിച്ചത്. മൃതദേഹം ഇന്നലെ വൈകിട്ട് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്‌കരിച്ചു.

ന്യൂമോണിയ ബാധിതനായിരുന്ന വിജയകാന്തിനെ കൊവിഡും ബാധിച്ചിരുന്നു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്.

വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം