ഇനി എന്റെ ഭാര്യയെക്കുറിച്ച് നീ പറയരുത്; ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് വില്‍സ്മിത്ത്

ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ഞായറാഴ്ച (മാര്‍ച്ച് 27) രാത്രി നടന്ന 94-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങിനിടെ അവതാരന്റെ മുഖത്തടിച്ച് നടന്‍ വില്‍സ്മിത്ത്. അവതാരകന്‍ ക്രിസ് റോക്കിനെയാണ് തന്റെ ഭാര്യയെ പരിഹസിച്ചതിന്റെ പേരില്‍ പൊതുവേദിയില്‍ വെച്ച് മര്‍ദ്ദിച്ചത്. അലോപേഷ്യ എന്ന അസുഖം ബാധിച്ചതിനാല്‍ പിങ്ക്‌ലെറ്റ് സ്മിത്ത് അടുത്തിടെ തലയിലെ മുടി പൂര്‍ണ്ണമായി നീക്കിയിരുന്നു. ഇതിനെയാണ് അവതാരകന്‍ പരിഹസിച്ചത്.

‘ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ജിഐ ജെയ്ന്‍ 2, നിങ്ങളെ കാണാന്‍ കാത്തിരിക്കാനാവില്ല, ”എന്നായിരുന്നു ക്രിസിന്റെ പരിഹാസം. ഇതു കേട്ടയുടന്‍ തന്നെ സ്മിത്ത് വേദിയിലെത്തി മുഖത്തടിക്കുകയായിരുന്നു. ‘Keep my wife’s name out your f***ing mouth എന്ന് സ്മിത്ത് ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ഇതിനിടെ അത് വെറും തമാശയായിരുന്നുവെന്ന് അവതാരകന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.

സംഭവത്തിന് ശേഷം സ്മിത്തിനെ ആശ്വസിപ്പിക്കാന്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍, ബ്രാഡ്ലി കൂപ്പര്‍, ടൈലര്‍ പെറി എന്നിവരും ഓടിയെത്തി.

Latest Stories

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ