അര്‍ജുന്‍-സംയുക്ത ചിത്രം 'വൂള്‍ഫ്', ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

അര്‍ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന “വൂള്‍ഫ്” ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നടന്‍ ഫഹദ് ഫാസിലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒക്ടോബര്‍ 19ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

ഷേക്സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥ-സംവിധാന പങ്കാളിയായാണ് ഷാജി അസീസ് സിനിമയിലെത്തിയത്. ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. എം80 മൂസ എന്ന സോഷ്യല്‍ സറ്റയര്‍ ടിവി സീരിയലിന് ശേഷം ഷാജി അസീസ് വീണ്ടും ഒരുക്കുന്ന സിനിമയാണ് വൂള്‍ഫ്.

അതേസമയം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, അജഗജാന്തരം, നാന്‍സി റാണി എന്നീ ചിത്രങ്ങളാണ് അര്‍ജുന്‍ അശോകന്റെതായി അണിയറിയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍. ജയസൂര്യ ചിത്രം വെള്ളം, കന്നഡ ചിത്രം ഗാലിപട 2 എന്നീ ചിത്രങ്ങളാണ് സംയുക്ത മേനോന്റെതായി ഒരുങ്ങുന്നത്.

Latest Stories

MI VS RR: ഈ മുംബൈയെ ജയിക്കാൻ ഇനി ആർക്ക് പറ്റും, വൈഭവിന്റെയും ജയ്‌സ്വാളിന്റെയും അടക്കം വമ്പൊടിച്ച് ഹാർദിക്കും പിള്ളേരും; പ്ലാനിങ്ങുകൾ കണ്ട് ഞെട്ടി രാജസ്ഥാൻ

IPL 2025: മുംബൈക്ക് ഏത് ടൈമർ, സമയം കഴിഞ്ഞാലും ഞങ്ങൾക്ക് കിട്ടും ആനുകൂല്യം; രോഹിത് ഉൾപ്പെട്ട ഡിആർഎസ് വിവാദത്തിൽ

വോട്ടര്‍ പട്ടികയില്‍ പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ടറല്‍ ഡാറ്റയുമായി ബന്ധിപ്പിക്കും

IPL 2025: ഇവൻ ശരിക്കും മുംബൈക്ക് കിട്ടിയ ഭാഗ്യനക്ഷത്രം തന്നെ, ടീമിന്റെ ആ തന്ത്രം സമ്മാനിച്ചത് അധിക ബോണസ്; കൈയടികളുമായി ആരാധകർ

പ്രധാനമന്ത്രി തിരുവനന്തപുരത്ത്, വിഴിഞ്ഞം നാളെ നാടിന് സമര്‍പ്പിക്കും; തലസ്ഥാന നഗരിയില്‍ വ്യാഴം-വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, തിരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കും; ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്ന് അമിത്ഷാ

ഭീകരര്‍ പ്രദേശം വിട്ടുപോയിട്ടില്ല, ഭക്ഷണവും അവശ്യസാധനങ്ങളും കരുതിയിട്ടുണ്ട്; ആശയ വിനിമയത്തിന് അത്യാധുനിക ചൈനീസ് ഉപകരണങ്ങള്‍; വെളിപ്പെടുത്തലുമായി എന്‍ഐഎ

സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍; വാഗ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പാക് പൗരന്മാര്‍

'സര്‍ബത്ത് ജിഹാദി'ല്‍ ബാബ രാംദേവിനെതിരെ വടിയെടുത്ത് ഡല്‍ഹി കോടതി; 'അയാള്‍ അയാളുടെതായ ഏതോ ലോകത്താണ് ജീവിക്കുന്നത്'; ഇനി കോടതിയലക്ഷ്യ നടപടി; റൂഹ് അഫ്‌സ തണുപ്പിക്കുക മാത്രമല്ല ചിലരെ പൊള്ളിക്കും

എന്നെ കണ്ട് ആരും പഠിക്കരുത്, സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍ കുടിക്കുന്നത്.. ഇപ്പോള്‍ പ്രേമത്തിലാണ്, ഇനിയും പ്രേമപ്പാട്ടുകള്‍ വരും: വേടന്‍