മോദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു, വേഗം ഇറങ്ങാന്‍ നോക്കെന്ന് സംയുക്ത മേനോന്‍; ത്രില്ലര്‍ പശ്ചാത്തലത്തില്‍ 'വൂള്‍ഫ്' ട്രെയ്‌ലര്‍

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന “വൂള്‍ഫ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്.

ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്.

രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഷേക്സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥ-സംവിധാന പങ്കാളിയായാണ് ഷാജി അസീസ് സിനിമയിലെത്തിയത്.

ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. എം80 മൂസ എന്ന സോഷ്യല്‍ സറ്റയര്‍ ടിവി സീരിയലിന് ശേഷം ഷാജി അസീസ് വീണ്ടും ഒരുക്കുന്ന സിനിമയാണ് വൂള്‍ഫ്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?