നോ പറയേണ്ടിടത്ത് നോ പറയണം; ഇറങ്ങിപോകേണ്ട സ്ഥലത്ത് അതിനും സ്ത്രീകൾ തയ്യാറാകണം: സണ്ണി ലിയോൺ

നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപോകേണ്ട സ്ഥലത്ത് അതിനും സ്ത്രീകൾ തയ്യാറാകണമെന്ന് ബോളിവുഡ് താരം സണ്ണി ലിയോൺ. ഹേമ കമ്മിറ്റിക്ക് പിന്നാലെയുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം. നഷ്ടമാകുന്ന അവസരങ്ങളല്ല,നിലപാട് തന്നെയാണ് പ്രാധാനമെന്നും താരം പറഞ്ഞു.

ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോൾ തന്നെ നോ പറഞ്ഞ് ഇറങ്ങിപോകണം. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരുമെന്നും സണ്ണി ലിയോണി പറഞ്ഞു. പുതിയ ചിത്രം പേട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിൽ എത്തിയത്.

‘ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം. ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം.’

‘പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്‌നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും’ എന്നാണ് സണ്ണി ലിയോൺ പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ