'സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമർശം'; അലൻസിയറിനെതിരെ വനിതാ കമ്മീഷൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിലെ നടൻ അലൻസിയറുടെ വിവാദപരമായ പ്രസ്താവനയിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ. പുരസ്കാര ജേതാവ് കൂടിയായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമർശമാണ് അലൻസിയറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് സതീദേവി കൂട്ടിച്ചേർത്തു.

“ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലെ അവാർഡിന്റെ ശില്പം ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപ്പമായി നൽകുന്നത്. അഭിമാനത്തോടെ ഇതിനെ കാണുന്നതിന് പകരം അവഹേളിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീർത്തും അനുചിതവും, സാംസ്കാരിക കേരളത്തിനും ചലച്ചിത്ര മേഖലയ്ക്കും അവഹേളനം ഉണ്ടാകുന്ന നടപടിയുമാണ് അലൻസിയറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.”

തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിലാണ് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് അലൻസിയർ വിവാദ പ്രസ്താവന നടത്തിയത്. താരത്തിനെതിരെ ചലച്ചിത്രരംഗത്ത് നിന്നും നിരവധിയാളുകൾ വിമർശനവുമായിരംഗത്ത് വന്നിരുന്നു. എന്നാൽ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ അലൻസിയർ തയ്യാറായില്ല.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ