ലോക റെക്കോര്‍ഡ് നേട്ടവുമായി എത്തിയ 'കുട്ടിദൈവം' റിലീസായി

ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ‘കുട്ടി ദൈവം’ റിലീസായി. ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ട് ഫിലിം എന്ന ലോക റെക്കോര്‍ഡിന്റെ നിറവില്‍ നില്‍ക്കെയാണ് ഇപ്പോള്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഉണ്ണിമുകുന്ദന്‍, വിജയ്‌സേതുപതി, ബാദുഷ എന്‍ എം എന്നീ മലയാളത്തിനകത്തും പുറത്തുമുള്ള പ്രമുഖരുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജികളിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ഓരോ സീനുകളും ഒറ്റ ഷോട്ടില്‍ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോര്‍ട്ട് മൂവിയുടെ പ്രത്യേകത.

പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നസീര്‍ സംക്രാന്തി, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ഷഫീഖ് റഹ്‌മാന്‍, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്‌റഫ് ഗുക്കുകള്‍, മാസ്റ്റര്‍ കാശിനാഥന്‍ തുടങ്ങിയ മോളിവുഡിലെ പ്രശസ്ത അഭിനേതാക്കള്‍ ഈ സിനിമയിലെ മറ്റ് അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സജീവ് ഇളമ്പല്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ കഥ സംവിധായകന്റെത് തന്നെയാണ്.

ഛായാഗ്രഹണം സനല്‍ ലസ്റ്റര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റര്‍-നിഹാസ് നിസാര്‍, ആര്‍ട്ട്-ഓമനക്കുട്ടന്‍, മേക്കപ്പ് നിഷ ബാലന്‍, കോസ്റ്റ്യൂം-രേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോമോന്‍ ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍-റോബിന്‍ മാത്യു, അസിസ്റ്റന്റ് ക്യാമറാമാന്‍-വിവേക് എംഡി, പി.ആര്‍.ഒ-സുനിത സുനില്‍പി ശിവപ്രസാദ്, സ്റ്റില്‍സ്-അരുണ്‍ ടിപി, ഡബ്ബിംഗ് (നായിക) -കൃപ പ്രകാശ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം