അന്ന് ആ ചോദ്യം ചോദിച്ചതിനാണ് എന്നെ സെറ്റിൽ നിന്നും പുറത്താക്കിയത്; വെളിപ്പെടുത്തലുമായി യാമി ഗൗതം

ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് യാമി ഗൗതം. പൃഥ്വിരാജ് നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് യാമി. വിക്കി ഡോണർ’​ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

ഇപ്പോഴിതാ തന്നെ ഒരു ടിവി ഷോയിൽ നിന്നും പുറത്താക്കിയതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആ നിമിഷം തന്നെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു എന്നാണ് യാമി പറയുന്നത്.

“ഷോബിസ് ചിത്രീകരണത്തിന്റെ ആദ്യ ദിവസം ഒരു സീനിനെക്കുറിച്ച് എനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ ഷൂട്ടിംഗ് ദിവസം ഒരു സീനിൽ ഞാൻ എന്തോ ചോദ്യം ചോദിച്ചു, എല്ലാവരും എന്നെ തുറിച്ചുനോക്കി ‘എനിക്ക് എങ്ങനെ ചോദ്യം ചെയ്യാൻ സാധിക്കും?’ എന്ന ഭാവത്തിൽ.

അടുത്ത ദിവസം ഞാൻ സെറ്റിൽ തിരിച്ചെത്തി എന്റെ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്ന് ‘നിങ്ങൾക്ക് വീട്ടിലേക്ക് പോകാം’ എന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ വളരെ വിഷമം തോന്നി, പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ, ആ സംഭവം പ്രധാനപ്പെട്ടതായിരുന്നു. തുടരാനുള്ള അഭിനിവേശം കണ്ടെത്താൻ ആ സംഭവം എന്നെ സഹായിച്ചു.

ഞാൻ ഈ ഫീൽഡ് വിടാൻ ആഗ്രഹിച്ചു. ഇവിടെനിന്ന് പോയതിന് ശേഷം കൃഷിപ്പണിയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായിരുന്നു പിന്നീട് ഉറി, ബാല എന്നീ സിനിമകൾ പുറത്തിറങ്ങി. ഈ സമയത്ത് എനിക്ക് സിനിമയിൽ തുടരണമെന്നു തോന്നി. ആളുകൾ എന്ത് പറഞ്ഞാലും കാര്യമില്ല, നിങ്ങളുടെ കുടുംബമാണ് പ്രധാനം”

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള