യാഷ് ഇനി രാവണന്‍

രാമായണം ബോളിവുഡില്‍ നിന്ന് വെള്ളിത്തിരയിലെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് നാളുകളേറെയായി. ദങ്കല്‍, ചിച്ചോരെ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച നിതേഷ് തിവാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ ആണ് ഇതില്‍ രാമനായി എത്തുന്നതെന്നാണ് സൂചന. എന്നാല്‍ രാവണന്‍, സീത എന്നിവരെ അവതരിപ്പിക്കാന്‍ രണ്ട് തെന്നിന്ത്യന്‍ താരങ്ങളെയാണ് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാവണന്‍ ആയി അഭിനയിക്കാന്‍ അവര്‍ സമീപിച്ചിരിക്കുന്നത് കെ ജി എഫിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ, കന്നഡയിലെ റോക്കിങ് സ്റ്റാര്‍ യാഷിനെയാണ്.

സീതയായി വേഷമിടാന്‍ അവര്‍ സമീപിച്ചത് പ്രശസ്ത തെന്നിന്ത്യന്‍ നടിയായ സായ് പല്ലവിയെ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ നടന്ന കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രില്‍- മെയ് മാസത്തോടെ ആരംഭിക്കുമെന്നാണ് സൂചന.

യാഷ് ഇതുവരെ ഈ ചിത്രത്തില്‍ താന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പ് നല്കിയിട്ടില്ലെങ്കിലും, പ്രീ വിഷ്വലൈസേഷനില്‍ യാഷ് ഏറെ സംതൃപ്തനുമാണെന്നാണ് സൂചന. നേരത്തെ രാവണന്‍ ആയി വേഷമിടാന്‍ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത് ഹൃതിക് റോഷനെ ആണെന്നും, അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നു എന്നും വാര്‍ത്തകളുണ്ട്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ