'ടോക്സിക്' നാളെ തുടങ്ങും; യഷ്- ഗീതു മോഹൻദാസ് ചിത്രത്തിന് പ്രതീക്ഷകളേറെ

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ താരം യഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്’ ചിത്രീകരണം ആരംഭിക്കുന്നു. ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്കാര ജേതാവായ ഗീതു മോഹൻദാസ് ആണ് ചിത്രം
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഓഗസ്റ്റ് 8 മുതൽ ബാംഗളൂരുവിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രീകരണം ആരംഭിക്കുന്നതിൻ മുന്നോടിയായി യഷ് നിർമ്മാതാവിനൊപ്പം കർണാടകയിലെ അമ്പലങ്ങളിൽ സന്ദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്നുണ്ട്.

Image

‘എ ഫെയറി ടെയ്ൽസ് ഫോർ ഗ്രോൺ അപ്പ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കെ. വി. എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Image

അതേസമയം യാഷിന്റെ സഹോദരിയായി ചിത്രത്തിൽ കരീന കപൂർ എത്തുന്നുവെന്ന വാർത്തകൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം കരീന ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കരീനയ്ക്ക് പകരം നയൻതാര ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

Read more