80 കോടി നിരസിച്ച് യാഷ്, 'രാമായണ'ത്തിനായി എനിക്ക് ഇത് മാത്രം മതി; നടന്റെ തീരുമാനം ചർച്ചയാകുന്നു

ബോളിവുഡിലെ ബ്രഹ്‌മാണ്ഡ സിനിമയായി ‘രാമായണ’ ഒരുങ്ങുകയാണ്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബിര്‍ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത ദിവസം ആരംഭിച്ചിരുന്നു. ചിത്രത്തിൽ രാവണനായി വേഷമിടുന്ന കന്നഡ താരം യാഷ് രാമായണത്തിന് പ്രതിഫലമായി 80 കോടി ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ട്.

പകരം താരം ചിത്രത്തിൽ നിർമാതാവായ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായാണ് യഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഭഗവാൻ രാമനായി അഭിനയിക്കുന്ന രൺബീർ, സായ് പല്ലവി തുടങ്ങി നിരവധി പേർക്കൊപ്പം താരം സ്‌ക്രീൻ പങ്കിടും.

ചിത്രത്തിൻ്റെ സഹനിർമ്മാതാവായി യാഷ് ചുവടുവെച്ചതായാണ് റിപ്പോർട്ട്. രാവണനായി അഭിനയിക്കാനുള്ള ഓഫർ വളരെക്കാലമായി യാഷ് നിരസിച്ചു. ഒടുവിൽ പ്രതിഫലം (ഏകദേശം 80 കോടി) സ്വീകരിക്കുന്നതിനു പകരം ഒരു നിർമ്മാതാവായി എത്താൻ അദ്ദേഹം സമ്മതിച്ചു എന്നാണ് റിപോർട്ടുകൾ.

രൺബീറിന് ചിത്രത്തിൽ നിന്നുള്ള പ്രതിഫലം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് . ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ല്‍ അഭിനയിച്ചപ്പോള്‍ പകുതി പ്രതിഫലം മാത്രമേ രണ്‍ബിര്‍ വാങ്ങിയുള്ളു. 30-35 കോടി രൂപയാണ് അനിമല്‍ ചിത്രത്തിനായി രണ്‍ബിര്‍ പ്രതിഫലമായി കൈപ്പറ്റിയത്.

അതേസമയം, സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബിറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ് സായ് പല്ലവി. 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു സായ്‌യുടെ ഇതുവരെയുള്ള പ്രതിഫലം.

വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.

500 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍