റോക്കി ഭായിയുടെ മൂന്നാം വരവ്, 'കെജിഎഫ് 3' ഷൂട്ടിംഗ് ആരംഭിക്കുന്നു; പ്രേക്ഷകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് ഇതാ..

സാന്‍ഡല്‍വുഡിനെ ഇന്ത്യന്‍ സിനിമയുടെ മുന്‍പന്തിയിലേക്ക് എത്തിച്ച ചിത്രമാണ് ‘കെജിഎഫ്’. ആഗോളതലത്തില്‍ കെജിഎഫ് ഗംഭീര വിജയമായതോടെയാണ് കന്നഡ സിനിമാലോകം പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. കെജിഎഫ് 2 അവസാനിച്ചത് മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയാണ്.

അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വദകര്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ആരാധകര്‍ക്കായി ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.

2025ല്‍ കെജിഎഫ് 3 റിലീസ് ചെയ്യും എന്നാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വക്താവ് പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും. കെജിഎഫിന്റെ അഞ്ചാം വാര്‍ഷികമായ ഡിസംബര്‍ 21ന് മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

സംവിധായകനും നിര്‍മാതാവും നടനും ചേര്‍ന്നുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ചിത്രത്തിന്റെ കഥയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. 2024 ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. തുടര്‍ന്ന് 2025ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും ഹോംബാലെ ഫിലിംസിന്റെ വക്താവ് പിടിഐയോട് പറഞ്ഞു.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018ല്‍ ആണ് കെജിഎഫ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം പുറത്തുവരുന്നത്. 2022ല്‍ രണ്ടാം ഭാഗവും റിലീസായി. റോക്കി ഭായ് എന്ന കഥാപാത്രത്തെയാണ് യാഷ് അവതരിപ്പിച്ചത്. സഞ്ജയ് ദത്ത് ആയിരുന്നു രണ്ടാം ഭാഗത്തില്‍ യാഷിന്റെ വില്ലനായി എത്തിയത്.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍