ആദ്യദിനം തന്നെ കോടികള്‍; തരംഗമായി യശോദ

സാമന്ത മുഖ്യവേഷത്തിലെത്തുന്ന യശോദ റിലീസ് ചെയ്ത് ആദ്യദിനം തന്നെ കോടികളാണ് കളക്ഷനായി നേടിയത്. ആദ്യ ദിവസം ആറ് കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സാമന്തയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് നിരൂപകര്‍. ഫൈറ്റ് സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സാമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്.

നവംബര്‍ 11ന് ആണ് യശോദ തീയേറ്ററുകളില്‍ എത്തിയത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വാടക ഗര്‍ഭധാരണ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി വരുന്നത് ഒരു ആശുപത്രിയാണ്. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എം സുകുമാറാണ് ഛായാഗ്രാഹണം. സാമന്ത മുഖ്യവേഷങ്ങളിലെത്തുന്ന ‘ശാകുന്തളം’, ‘ഖുശി’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്.അതേസമയം, നടി തന്റെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയ്‌ക്കൊപ്പം ബിഗ് സ്‌ക്രീനിലൊന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ഫീച്ചര്‍ ഫിലിമിനായാണ് ഇരുവരും ഒന്നിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു