നിവിൻ പോളിയുടെ 'യേഴു കടൽ യേഴു മലൈ' ഏറ്റവും പുതിയ അപ്ഡേറ്റ്; ഇതൊരു ഇമോർട്ടൽ പ്രണയകഥ

മമ്മൂട്ടി നായകനായയെത്തിയ ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധയാകർഷിച്ചിരുന്നു. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ 2 മിനിറ്റ് ദൈർഘ്യമുള്ള ഗ്ലിമ്പ്സ് വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഒരു ഫാന്റസി- പ്രണയ ചിത്രമായാണ് യേഴു കടൽ യേഴു മലൈ ഒരുങ്ങുന്നത്. നിവിൻ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

കാട്രാതു തമിഴ്, തങ്ക മീൻകൾ, താരമണി, പേരൻപ് എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് യേഴു കടൽ യേഴു മലൈ. ചിത്രം നേരത്തെ റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്‍. കെ ഏകാംബരമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്, ആക്ഷന്‍ – സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി – സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍.

Latest Stories

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍