യോഗി ബാബു മലയാളത്തിലേക്ക്; പൃഥ്വിരാജിനും ബേസിലിനുമൊപ്പം ആദ്യ ചിത്രം

മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ യോഗി ബാബു. തമിഴ് സിനിമയിലെ ഹാസ്യ താരമായ യോഗി ബാബു സമീപകാലത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനേതാവാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിലാണ് യോഗി ബാബു എത്തുക.

യോഗി ബാബു ചിത്രത്തില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു. നടനെ മലയാള സിനിമയിലേക്ക് സ്വഗതം ചെയ്തു കൊണ്ടുള്ള സംവിധായകന്‍ വിപിന്റെ ദാസിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ‘ജയ ജയ ജയ ജയ ഹേ’ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.

ബേസില്‍ ജോസഫ് നായകനാകുമ്പോള്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കുഞ്ഞിരാമായണ’ത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് എത്തുക.

നിരവധി ചിത്രങ്ങളില്‍ ഹാസ്യതാരമായി തിളങ്ങിയ യോഗി ബാബു, ‘മണ്ടേല’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച താരമാണ്. മുഴുനീള കോമഡി സിനിമയായ ഗുരുവായൂരമ്പല നടയിലും യോഗി ബാബു ഹാസ്യ താരമായി എത്താനാണ് സാധ്യത. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം