ലക്ഷ്മി മേനോന്റെ നായകനാകാന്‍ യോഗി ബാബു; അണിയറയില്‍ ഒരുങ്ങുന്നത് പ്രണയചിത്രം

രജനികാന്ത്, അജിത്, വിജയ്, ധനുഷ്, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിങ്ങനെ ഒട്ടുമിക്ക മുന്‍നിര നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ് യോഗി ബാബു കോമഡി റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. . വലിമൈ, ബീസ്റ്റ്, കടൈസി വിവസായി, അയളാന്‍, ബൊമ്മൈ നായകി, കാസെത്താന്‍ കടവുളഡ എന്നിവയാണ് യോഗിയുടെ പുതിയ ചിത്രങ്ങള്‍.

ഇപ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് യോഗി ബാബു നായകനാകുന്ന പുതിയ ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ നായികയാകുമെന്നാണ് എന്നാണറിയുന്നത്. മുരുഗേഷ് ഭൂപതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം റൊമാന്റിക് ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. തികച്ചും വ്യത്യസ്ഥരായ ഒരു കാമുകന്റെയും കാമുകിയുടെയും കഥയാണ് ചിത്രം പറയുന്നത്.

കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോന്‍. സുന്ദരപാണ്ഡ്യന്‍, പാണ്ടിയനാട്, കൊമ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോന്‍ ദിലീപിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു ഗായിക കൂടിയായ ലക്ഷ്മി മേനോന്‍ ആലപിച്ച ഒരു ഊര്‍ല രണ്ട് രാജാ എന്ന ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു. അഭിനയത്തിനും സംഗീതത്തിനും പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം