പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

ആന്ധ്രാപ്രദേശിലെ തിയറ്ററിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. തിയറ്റർ വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം പൊലീസ് കേസെടുത്തു.

അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മറ്റ് നടപടികളിലേക്ക് കടന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയറ്ററില്‍ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാള്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ചതെന്നും അന്വേഷണത്തില്‍ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു.

Latest Stories

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

ആണുങ്ങൾ എത്ര വേഗമാണ് അതിനെ മറികടക്കുന്നത്! ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി വീണ നായർ