മോഹന്‍ലാല്‍ ബാലയ്ക്ക് വല്ല ക്വട്ടേഷനും കൊടുത്തിട്ടുണ്ടോ? ചാണ്ടി ഉമ്മനെ വീഡിയോ കോള്‍ ചെയ്തിട്ടാണ് ബാല വന്നത്; ആരോപണങ്ങളുമായി ചെകുത്താന്‍

നടന്‍ ബാല തന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയത് ചാണ്ടി ഉമ്മനോട് വിളിച്ച് പറഞ്ഞതിന് ശേഷമാണെന്ന് യൂട്യൂബര്‍ ചെകുത്താന്‍. ബാലയുടെ കൂടെ ഗുണ്ടയുണ്ടായിരുന്നു. പേനാക്കത്തി കൊണ്ട് കുത്തി ബാലയെ കുറിച്ചുള്ള വീഡിയോ ഡിലീറ്റ് ചെയ്യിക്കുമെന്ന് ഗുണ്ട പറഞ്ഞെന്നും ചെകുത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഹന്‍ലാലിനെയും ചാണ്ടി ഉമ്മനെയും വിളിച്ചു എന്നാണ് ബാല പറഞ്ഞത്. അവര്‍ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടോ എന്നാണ് അജു അലക്‌സ് ചോദിക്കുന്നത്.

ചെകുത്താന്റെ വാക്കുകള്‍:

ഒരു വീഡിയോ കോള്‍ ചെയ്തിട്ട് പറഞ്ഞു ചാണ്ടി ഉമ്മാ ഞാനിവന്റെ വീട്ടില്‍ കയറി. ചാണ്ടി ഉമ്മനിതൊക്കെ കാണണം. മോഹന്‍ലാലിനെ വിളിച്ചോ എന്ന് എനിക്ക് അറിയില്ല. ചാണ്ടി ഉമ്മനെ വിളിച്ചെന്നാണ് ബാല പറഞ്ഞത്. ചാണ്ടി ഉമ്മനെ എന്തിനാണ് ബാല വിളിക്കുന്നത്? വിനായകന്റെ പ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ വിനായകനെ പിന്തുണച്ചാണ് പോസ്റ്റിട്ടത്.

അതുകൊണ്ട് ചെകുത്താന്റെ വീട്ടില്‍ കയറി ഇങ്ങനെയൊക്കെ ചെയ്‌തെന്ന പ്രീതി സമ്പാദിക്കാനാണോ എന്ന് അറിയില്ല. ചാണ്ടി ഉമ്മനും മോഹന്‍ലാലുമൊക്കെ പ്രതികരിക്കണം. മോഹന്‍ലാലിനോട് പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞാണ് ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിച്ചത്. മോഹന്‍ലാല്‍ ബാലയ്ക്ക് വല്ല ക്വട്ടേഷനും കൊടുത്തിട്ടുണ്ടോ?

ചാണ്ടി ഉമ്മന് എന്താണ് ബന്ധം? വെറുതെ എന്തിനാ ചാണ്ടി ഉമ്മന്റെ പേര് എടുത്തിടുന്നെ? ഇയാള്‍ നാളെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഇതുപോലൊക്കെ ചെയ്താല്‍? ബാല തോക്കുമായി വന്നെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തോക്ക് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറഞ്ഞത്. തോക്ക് ആവിയായിപ്പോയെന്നോ മറ്റോ ആണ് അവര്‍ കണ്ടെത്തിയത്.

Read more

വധഭീഷണിയുണ്ടെന്നും തോക്കുമായിട്ട് ഒരാള്‍ കൊല്ലാന്‍ ഈ ടൌണില്‍ കറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് പെട്ടെന്ന് നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ ബുദ്ധിമുട്ടുണ്ട്. തനിക്ക് നീതി കിട്ടിയില്ലെന്ന് ചെകുത്താന്‍ പറഞ്ഞു. എം.ഡി.എം.എ, കഞ്ചാവ് എന്നെല്ലാം എന്നെ കുറിച്ച് ബാല കള്ളം പ്രചരിപ്പിക്കുകയാണ്.