വിജയ് ആരാധാകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത; 'ദ ഗോട്ടി'ന്റെ സര്‍പ്രൈസ് പൊളിച്ച് യുവന്‍ ശങ്കര്‍രാജ

‘ദ ഗോട്ട്’ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഡീ ഏജിങ് ടെക്നോളജി ഉപയോഗിച്ച് വിജയ്യെ ചെറുപ്പക്കാരനായി കാണാം എന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഗോട്ടിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജ ഗോട്ടിന്റെ പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുന്നത്. ഗോട്ടില്‍ വിജയ് രണ്ട് ഗാനം ആലപിക്കുന്നുണ്ട് എന്നാണ് യുവന്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇത് ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി വിജയ് രണ്ട് ഗാനം ആലപിക്കുന്നത്. ഏപ്രില്‍ 14 ന്, വിജയ് ആലപിച്ച ആദ്യ സിംഗിള്‍ ‘വിസില്‍ പോഡു’ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചതും.

ചിത്രത്തിന്റെ വിഎഫ്എക്‌സ് പൂര്‍ത്തിയാക്കിയ വിവരം സംവിധായകന്‍ വെങ്കട്ട് പ്രഭു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സയന്‍സ് ഫിക്ഷനായാണ് ഒരുങ്ങുന്നത്. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും.

സെപ്റ്റംബര്‍ 5ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, സ്‌നേഹ, ലൈല എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും ഈ സിനിമയില്‍ എത്തിക്കും എന്നാണ് വിവരം.

Latest Stories

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കും; ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം