പ്രതിഷേധം അറിയിച്ച് 'ഹലാല്‍ ലവ് സ്റ്റോറി' ടീം; പോരാട്ട ഗാനം ആലപിച്ച് പാക്കപ്പ്, വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി “ഹലാല്‍ ലവ് സ്റ്റോറി” ടീം. പാക്കപ്പ് ദിനത്തില്‍ പോരാട്ട ഗാനം ആലപിച്ചാണ് ടീം പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. സംവിധായകന്‍ സക്കരിയയുടെ നേതൃത്വത്തിലായിരുന്നു. പ്രതിഷേധം.

ആഷിഖ് അബുവാണ് ഈ പാക്കപ്പ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഷഹബാസ് അമന്‍ ഹാര്‍മോണിയം വായിച്ച് “ഹം ദേഖേംഗെ” എന്ന ഗാനം ആലപിക്കുന്നതും വീഡിയോയില്‍ കാണാം. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണമെന്ന ഹാഷ്ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. അക്രമാസക്തമാകാതെ സമാധാനപരമായി സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകളും അണിയറപ്രവര്‍ത്തകരുടെ കൈകളില്‍ കാണാം.

“സുഡാനി ഫ്രം നൈജീരിയ”ക്ക് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ആഷിഖ് അബു, ഹര്‍ഷാദ് അലി, ജസ്‌ന അഷീം എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്‌സിന്‍ പരാരിയും സക്കരിയ മുഹമ്മദും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതമൊരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ അണിനിരക്കുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍