തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. എല്ലാ മുൻ നിര നായകന്മാരുടെ ചിത്രങ്ങളിലും നായികയായി കീർത്തി എത്തിക്കഴിഞ്ഞു. തമിഴകത്ത് ഹിറ്റുകൾ സമ്മാനിച്ച് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രൻ. അനിരുദ്ധും കീർത്തിയും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് വാർത്തയായിരുന്നു.
ഇരുവരും വിവാഹിതരാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വാർത്തകളോടും ഗോസിപ്പുകളോടുമൊന്നും കീർത്തിയോ അനിരുദ്ധോ കാര്യമായി പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ എല്ലാ പ്രചാരണങ്ങൾക്കും അവസാനമിട്ടുകൊണ്ട് കീർത്തിയുടെ അച്ഛനും , നിർമ്മാതാവുമായ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരിക്കുകയാണ്.
യാതൊരു സത്യവും ഇല്ലാത്ത ഒരു വാര്‍ത്തയാണ് അതെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.
ഇതിനു മുൻപും കീർത്തിയുടെ പ്രണയവും ,വിവാഹവുമെല്ലാം വാർത്തകളിൽ വന്നിട്ടുണ്ട്.വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്.
ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു കീർത്തിയുടെ പ്രതികരണം. ഹിറ്റ് മേക്കർ അറ്റ്ലിയുടെ അടുത്ത ചിത്രത്തിൽ നായികയാകാനുള്ള ഒരുക്കത്തിലാണ് കീർത്തി ഇപ്പോൾ. അറ്റ്‍ലിയുടെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.